Social Media
സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറലാകുന്നു
സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറലാകുന്നു
മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
ഒരു നടി എന്നതിലുപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് രചന. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. . സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.
പാട്ടിട്ട് രസകരമായ മുദ്രകള്‍ തീര്‍ത്ത് രചന നൃത്തം ചെയ്യുന്ന വീഡിയോയും അക്കൂട്ടത്തിലുണ്ട് .’അശോക’ സിനിമയിലെ കരീന കപൂറിന്റെ ‘സന്‍ സനനന’ എന്ന ഗാനമാണ് രചന തിരഞ്ഞെടുത്തിരിക്കുന്നത്. ‘വെള്ളത്തില്‍ കിടക്കുമ്ബോള്‍ എങ്ങനെയാണ് ഡാന്‍സ് ചെയ്യാതിരിക്കുക?’-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്.
സിനിമകള്‍ക്ക് പുറമെ നിരവധി പരിപാടികളില്‍ അവതാരകയായും നടി എത്തിയിരുന്നു. ഫ്ളവേഴ്സിലെ കോമഡി ഫെസ്റ്റിവല്‍ പോലുളള പരിപാടികളെല്ലാം രചന അവതരിപ്പിച്ചിരുന്നു. നിരവധി ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തന്നെ നടി നൃത്തം അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
