Social Media
കാത്തിരിപ്പിന് വിരാമം ഒരു മാസത്തിന് ശേഷം ആ ചിത്രം പുറത്ത് വിട്ട് ഭാമ! ചിത്രത്തിനുള്ളിലെ സർപ്രൈസ്…
കാത്തിരിപ്പിന് വിരാമം ഒരു മാസത്തിന് ശേഷം ആ ചിത്രം പുറത്ത് വിട്ട് ഭാമ! ചിത്രത്തിനുള്ളിലെ സർപ്രൈസ്…
നടി ഭാമ ഒരു പെൺകുഞ്ഞി ജന്മം നൽകിയെന്നുള്ള വാർത്ത താരകുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭാമ അമ്മയായത്. കുഞ്ഞ് ജനിച്ച ശേഷം ഇതുവരെ കുഞ്ഞിന്‍റെ ചിത്രം ഭാമയോ അരുണോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിട്ടില്ല. കമന്റുകളിലൂടെ അതിന്റെ നിരാശ ആരാധകർ പങ്കുവെക്കുന്നുണ്ട്
ഇപ്പോഴിതാ കുഞ്ഞിന്‍റെ കൈകാലുകളുടെ തനിപ്പകർപ്പുകള്‍ ജീവിതകാലത്തേക്കായി സൂക്ഷിക്കുന്നതിനെ കുറിച്ച് ഭാമ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. ഞങ്ങളുടെ കുഞ്ഞിന്‍റെ വരവോടെ ഞങ്ങളുടെ ജീവിതം വളരെയധികം പ്രകാശപൂരിതമായിരിക്കുകയാണ്, ഞാൻ ആദ്യമായി അവളെ എന്‍റെ കൈകളിൽ പിടിച്ചപ്പോൾ എന്‍റെ ലോകം മുഴുവൻ ഏറെ മാറ്റം അനുഭവപ്പെട്ടു, അവൾ വലുതാകുമ്പോൾ അവളെ കാണിക്കാൻ ആ വിലയേറിയ ഓർമ്മകളിൽ ചിലത് ഞാൻ സംരക്ഷിക്കുന്നു, എന്ന് ഭാമ ഇൻസ്റ്റയിൽ കുറിച്ചിരിക്കുുകയാണ്
ഇത് തയ്യാറാക്കിനൽകിയത് അനിലയാണ്. ഇതിനകം നിരവധി താരങ്ങൾക്ക് ഇത്തരത്തിൽ ത്രീഡി ഇംപ്രഷൻസ് ഒരുക്കിയിട്ടുണ്ട് അനില. നടി മേഘ്ന രാജും ഇത്തരത്തിൽ ജൂനിയർ ചീരുവിന്‍റെ ത്രീഡി ഇംപ്രഷൻസ് സൂക്ഷിക്കുന്നതായി ഇൻസ്റ്റയിലൂടെ അറിയിച്ചിട്ടുമുണ്ട്. നടി സുജിത ധനുഷിനും ഇത്തരത്തിൽ ത്രീഡി ഇംപ്രഷൻ അനില ഒരുക്കിയിട്ടുണ്ട്.
2020 ജനുവരി മുപ്പതിനായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിനെ കുറിച്ചും മറ്റ് വിശേഷങ്ങളൊക്കെ ഭാമ ആരാധകരുമായി പങ്കുവെക്കാറുണ്ട്
