Connect with us

കലാതിലക പട്ടം അമ്പിളി ദേവിയ്ക്ക്! കലോത്സവത്തിൽ അടികൂടിയ നവ്യ നായർ ചേർത്ത് പിടിച്ചു; ആ ഒരൊറ്റ ഫോൺ കോൾ

Malayalam

കലാതിലക പട്ടം അമ്പിളി ദേവിയ്ക്ക്! കലോത്സവത്തിൽ അടികൂടിയ നവ്യ നായർ ചേർത്ത് പിടിച്ചു; ആ ഒരൊറ്റ ഫോൺ കോൾ

കലാതിലക പട്ടം അമ്പിളി ദേവിയ്ക്ക്! കലോത്സവത്തിൽ അടികൂടിയ നവ്യ നായർ ചേർത്ത് പിടിച്ചു; ആ ഒരൊറ്റ ഫോൺ കോൾ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരവിഷയം അമ്പിളി- ആദിത്യൻ ജയൻ താര ദമ്പതികളാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു അമ്പിളി ദേവി നടത്തിയത്.

ഭര്‍ത്താവില്‍ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നെന്നും. അടുത്ത സുഹൃത്തായ അനു ജോസഫുമായി സംസാരിക്കവെയായിരുന്നു അമ്പിളി ദേവി ഇക്കാര്യങ്ങൾ വീണ്ടും തുറന്ന് പറഞ്ഞത്

വ്യക്തി ജീവിതത്തില്‍ താന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ അമ്പിളിയെ അനു ആശ്വസിപ്പിച്ചിരുന്നു. കുടുംബത്തിലുള്ളവരും തനിക്ക് നേരില്‍ ഒരു പരിചയവുമില്ലാത്തവര്‍ വരെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നതായി അമ്പിളി ദേവി പറയുന്നു.

സിനിമാമേഖലയില്‍ നിന്നുള്ളവരും തന്നെ വിളിച്ചിരുന്നതായി അമ്പിളി ദേവി പറഞ്ഞിരുന്നു. നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന്‍ വിളിച്ചിരുന്നു. വിഷമിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി ദേവി പറഞ്ഞു.

ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കര്‍ കൊടുക്കണം എന്നാണ് അമ്പിളി ദേവിയുടെ അമ്മ ഇതേകുറിച്ച് പറഞ്ഞത്. ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ വഞ്ചിക്കുകയാണ്. തന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്.

കല്യാണം കഴിഞ്ഞപ്പോള്‍ സീതയുടെ ലൊക്കേഷനില്‍ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതില്‍ രാജേഷ് പുത്തന്‍പുര മോളുടെ തോളില്‍ തട്ടി മോളെ എന്ന് വിളിച്ചു. അവര്‍ പോയതിനു ശേഷം മോളെ അവന്‍ അടിച്ചു. അമ്പലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് അമ്പിളി എന്നാണ് അവന്‍ പറയുന്നത്.

വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതരായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. തന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേആഴ്ചയും ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും പണം തട്ടി എന്നാണ് കേട്ടത്.

ഇവിടെയും കുഞ്ഞിനെ സ്‌നേഹിക്കുന്നു പിരിയാന്‍ വയ്യ എന്ന കള്ളം പറഞ്ഞാണ് കയറിപറ്റിയത്. അവനു ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല. ഇപ്പോള്‍ ചതിച്ച പെണ്‍കുട്ടിയുടെ അമ്മ തങ്ങളെ വിളിച്ചു കരയുകയായിരുന്നു എന്നും അമ്പിളിയുടെ അമ്മ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top