Connect with us

‘“ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…പക്ഷെ ജോജിയെ കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് !

Malayalam

‘“ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…പക്ഷെ ജോജിയെ കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് !

‘“ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…പക്ഷെ ജോജിയെ കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് !

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എല്ലായിപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. ഫഹദ് നായകനായെത്തിയ മറ്റൊരു വ്യത്യസ്തയാർന്ന ചിത്രമായിരുന്നു ജോജി. നിരവധി നിരൂപണ പ്രശംസ കിട്ടി മികച്ച വിജയത്തോടെ മുന്നോട്ട് പോകുന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.

പല പ്രേക്ഷകരും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം നൽകിയതെന്നും എന്നാൽ തനിക്ക് ചിത്രം വളരെയേറെ ഇഷ്ടമായെന്നും ഭദ്രൻ പറഞ്ഞു. സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് തേൻവരിക്ക കഴിക്കുന്ന പോലെയായിരുന്നു ചിത്രമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.

ഭദ്രൻ പങ്കുവെക്കുന്ന വാക്കുകൾ ഇങ്ങനെ :

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും “ഓഹ്” “വൺ ടൈം വാച്ച്” “ഒരു തട്ടിക്കൂട്ട് കഥ” “പക്കാ സൂഡോ”…

സത്യം പറയട്ടെ, എൻ്റെ പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.

ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ “ഒരു നല്ല സിനിമ”. അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.
ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ “ബെർമൂഡ” രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.

ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന “തൊരപ്പൻ ബാസ്റ്റിൻ” നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി. ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിൻ്റെ ഒരു പൂച്ചെണ്ട്.”

ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിന് റിലീസായ ജോജിയെ ഇപ്പോഴും ആരാധകർ കൂടെ കൂട്ടിയിട്ടുണ്ട്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് . ചിത്രത്തില്‍ ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

about joji movie

More in Malayalam

Trending

Recent

To Top