Connect with us

റംസാന്റെ ചെരുപ്പേറ്, പ്രേക്ഷകരുടെ കമന്റുകൾ വെറുതെയായില്ല! ഒടുവിൽ അത് തന്നെ സംഭവിച്ചു! ലാലേട്ടൻ എത്തി! ഇത് പ്രേക്ഷരുടെ വിജയം

Malayalam

റംസാന്റെ ചെരുപ്പേറ്, പ്രേക്ഷകരുടെ കമന്റുകൾ വെറുതെയായില്ല! ഒടുവിൽ അത് തന്നെ സംഭവിച്ചു! ലാലേട്ടൻ എത്തി! ഇത് പ്രേക്ഷരുടെ വിജയം

റംസാന്റെ ചെരുപ്പേറ്, പ്രേക്ഷകരുടെ കമന്റുകൾ വെറുതെയായില്ല! ഒടുവിൽ അത് തന്നെ സംഭവിച്ചു! ലാലേട്ടൻ എത്തി! ഇത് പ്രേക്ഷരുടെ വിജയം

വീക്ക്‌ലി ടാസ്‌ക്കിനിടെയാണ് അപ്രതീക്ഷികമായി സായി വിഷ്ണുവിന് നേരെ റംസാന്‍ ചെരുപ്പെറിഞ്ഞത് ബിഗ് ബോസിന് അകത്തും പുറത്തും വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത് . സായി തന്നോട് പ്രകോപനപരമായി സംസാരിച്ചതിന് പിന്നാലെയാണ് റംസാന്‍ ചെരുപ്പെറിഞ്ഞത്.

എന്നാല്‍ അത് മണിക്കുട്ടന്‌റെ ദേഹത്താണ് കൊണ്ടത്. റംസാന്‍ ചെരുപ്പെറിഞ്ഞതിന് പിന്നാലെ വീക്ക്‌ലി ടാസ്‌ക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആ സമയത്ത് തന്നെ റംസാന്‍ മണിക്കുട്ടനോട് മാപ്പ് പറഞ്ഞിരുന്നു. ഇത് വളരെ മോശമായി പോയെന്നാണ് സായിയും മറ്റുളളവരും എല്ലാം റംസാനോട് പറഞ്ഞത്.

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയത്തിൽ, റംസാന് കടുത്ത ശിക്ഷയാണ് നൽകിയത്
ചെരുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണ്.

എന്നിട്ട് നി ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നി ആരെയാ എറിഞ്ഞത്? എന്നും മോഹൻലാൽ ചോദിച്ചു. ഇതിന് താൻ ചെയ്തത് തെറ്റാണെന്നായിരുന്നു റംസാൻ മറുപടി നൽകിയത്.

നിനക്ക് എന്തിന്‌റെ അസുഖമാണ് മോനെ, നിന്‌റെ ബിപി ചെക്ക് ചെയ്യണം. തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ അകാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ ചെരുപ്പോ സാധാനങ്ങളോ എടുത്തെറിയുന്ന പ്രവൃത്തി ചെയ്യുന്നത്. ഒരാളെ നീ എറിഞ്ഞത് ബാധിച്ചത് രണ്ടുപേരെയാണ്. നീ മാത്രമല്ല ഞങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.

തുടര്‍ന്ന് ഞാന്‍ ആരെയും ദേഹത്ത് ഏറിയാനല്ല ശ്രമിച്ചതെന്നും ഫോഴ്‌സ് കൂടിപോയതാണെന്നും റംസാന്‍ പറഞ്ഞു. തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും റംസാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സായി ആണ് നിന്‌റെ നേര്‍ക്ക് ചെരുപ്പ് എറിഞ്ഞതെങ്കില്‍ എന്താകുമായിരുന്നു നിന്‌റെ പ്രതികരണം എന്ന് ലാലേട്ടന്‍ റംസാനോട് ചോദിച്ചു.

ടാസ്‌ക്ക് ആയതിനാല്‍ താഴെ ഇറങ്ങാന്‍ പറ്റില്ലായിരുന്നുവെന്നും അവര്‍ ചെയ്ത പോലെ താനും ചെയ്യുമായിരുന്നു എന്നും റംസാന്‍ പറഞ്ഞു. തുടര്‍ന്ന് റംസാന്‍ ആര്‍ക്കെതിരെയും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സായി ലാലേട്ടനോട് പറഞ്ഞു. തനിക്ക് അത്രയും പ്രാധാന്യം ആയിട്ടുളള വേദി ആയതിനാലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. കുറെ സ്വപ്‌നങ്ങളുണ്ട്. റംസാന്‍ ചെയ്തത് തെറ്റാണ്. ആര്‍ക്കെതിരെയും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, സായി പറഞ്ഞു

തുടർന്ന് വിഷയത്തിൽ റംസാന് മോഹൻലാൽ ശിക്ഷയും നൽകി. ഇനിയുള്ള എല്ലാ എലിമിനേഷനിലും റംസാൻ ഉണ്ടാകും എന്നതായിരുന്നു ശിക്ഷ. റംസാനെ ആരും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്നും താരം വ്യക്തമാക്കി. പിന്നാലെ മറ്റൊരു പനിഷ്മെന്റും റംസാന് താരം നൽകി. ‘ഇനി മുതൽ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ ഞാൻ കൃത്യമായി പാലിക്കുന്നതാണ്‘ എന്ന് പതിനാല് തവണ എഴുതണം. ഓരോതവണ എഴുതുമ്പോഴും സ്വിമ്മിംഗ് പൂളിൽ ചാടുകയും വേണം എന്നതായിരുന്നു ശിക്ഷ. ആറ് തവണ എഴുതിയ റംസാനെ എല്ലാവരുടെയും ആവശ്യപ്രകാരം തിരിച്ച് വിളിക്കുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top