Connect with us

കടപ്പാട് ജനങ്ങളോടും ഈശ്വരനോടും; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യത്തെ കുറിച്ച് അമ്പിളി ദേവി

Malayalam

കടപ്പാട് ജനങ്ങളോടും ഈശ്വരനോടും; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യത്തെ കുറിച്ച് അമ്പിളി ദേവി

കടപ്പാട് ജനങ്ങളോടും ഈശ്വരനോടും; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യത്തെ കുറിച്ച് അമ്പിളി ദേവി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.

വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. തന്റെ നൃത്ത വിദ്യാലയവും താരം അഭിനയത്തോടൊപ്പം നടത്തുന്നുണ്ട്. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അടുത്തിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.

യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും മക്കളുടെ വിശേഷങ്ങള്‍ അമ്പിളി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു അപ്പു എന്ന് വിളിക്കുന്ന മൂത്ത മകന്റെ ജന്മദിനം അമ്പിളിയും കുടുംബവും ചേര്‍ന്ന് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യത്തെ കുറിച്ചും കരിയറിനെ കുറിച്ചും കരിയറിനെ പറ്റിയും അമ്പിളി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

‘അഞ്ചാം ക്ലാസ്സിലാണ് എന്റെ മൂത്ത മോന്‍ പഠിക്കുന്നത്. ഇളയ ആള്‍ കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. ഇപ്പോള്‍ യുകെജിയില്‍ ആണ്. എല്ലാ വര്‍ഷവും ആനുവല്‍ ഡേയ്ക്ക് ഒക്കെ അവരും മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. മക്കളെ സ്‌കൂളില്‍ വിട്ടു കഴിഞ്ഞാല്‍ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് രക്ഷിതാക്കള്‍ക്ക് അറിയില്ല. കൊറോണ സമയത്താണ് കുഞ്ഞുങ്ങളുടെ വിദ്യാഭാസ രീതിയൊക്കെ മനസിലായത്.

ഞാന്‍ എപ്പോഴും ആ സമയത്ത് മോന്റെ കൂടെ തന്നെ ഇരിക്കുമായിരുന്നു. സ്‌കൂളില്‍ നിന്നും വിട്ട് വീട്ടിലെ അറ്റ്‌മോസ്ഫിയറിലേക്ക് മാറുന്നതിന്റെ ബുദ്ധിമുട്ട് അവനുണ്ടാകരുത് എന്നുണ്ടായിരുന്നു. അങ്ങനെയാണ് അവന്റെ പഠിത്തത്തിന്റെ കാര്യമൊക്കെ മനസിലാക്കി ചെയ്യുന്നത്. മൂത്ത മോന്‍ കുറച്ച് ഇന്‌ട്രോവേര്‍ട്ട് ആണെന്നാണ് അമ്പിളി ദേവി പറയുന്നത്. പെട്ടെന്നൊന്നും ആരുമായിട്ടും ഇടപഴകുന്ന സ്വഭാവ രീതി അല്ല. ഇപ്പോള്‍ പക്ഷെ അവന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്.

ഇളയ മോന് സ്‌കൂളില്‍ പോകാനും ക്‌ളാസില്‍ ഇരിക്കാനുമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോള്‍ അതൊക്കെ മാറിയെന്നും നടി പറയുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കനല്‍പൂവ് എന്ന സീരിയലിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. പിന്നെ നൃത്ത വിദ്യാലയം ഉണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കണം. അതിനേക്കാളുമൊക്കെ പ്രധാനം മക്കളുടെ കാര്യം തന്നെയാണ്. അവരുടെ കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്‌സണല്‍ സ്‌പേസ് എന്ന് പറയുന്നത്.

മക്കളുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം. അവരുടെ സ്‌കൂളിലെ ഒരു പരിപാടിയും ഞാന്‍ മുടക്കാറില്ല. ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ആദ്യം വേണ്ടത് ജനങ്ങളുടെ സപ്പോര്‍ട്ട് ആണ്. അതില്‍ എനിക്ക് ഏറ്റവും കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്. 2000 മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹം എനിക്ക് വളരെ സന്തോഷമാണ് നല്‍കുന്നതെന്നും’ അമ്പിളി ദേവി പറയുന്നു.

രണ്ട് തവണ വിവാഹിതയായെങ്കിലും നടന്‍ ആദിത്യന്‍ ജയനുമായിട്ടുണ്ടായ വിവാഹമാണ് അമ്പിളിയെ വിവാദങ്ങളിലേക്ക് എത്തിച്ചത്. സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹിതരായി. ഈ ബന്ധത്തില്‍ ജനിച്ചതാണ് ഇളയമകന്‍ അര്‍ജുന്‍. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.

പരസ്പരം കുറ്റപ്പെടുത്തലുകളൊക്കെ നടത്തിയാണ് ആദിത്യനും അമ്പിളിയും വേര്‍പിരിയുന്നത്. ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും വീട്ടില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതെല്ലാം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നിലവില്‍ രണ്ട് ആണ്‍മക്കളെയും കൊണ്ട് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയാണ് അമ്പിളി.

More in Malayalam

Trending