ഭീമ ജ്വല്ലറിയുടെ ഏറ്റവും പുത്തന്‍ പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മൊത്തം കയ്യടി നേടിയിരിക്കുന്നത്. ഒരു ട്രാൻസ്ജെന്ററുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഭീമയുടെ പുതിയ പരസ്യം. ‘സ്നേഹം പോലെ പരിശുദ്ധ’മെന്ന ടാഗ്ലൈനോടെയാണ് ഭീമ പരസ്യം പുറത്തുവിട്ടത്.
ഇപ്പോഴിതാ പരസ്യത്തെ അഭിനന്ദിച്ചുകൊണ്ട് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരിക്കുകയാണ്. പരസ്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.
ട്രാന്സ്ജെന്ററിന്റെ ജീവിതം പശ്ചാത്തലമാക്കിയ ഭീമയുടെ പുതിയ പരസ്യത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ ട്രാന്സ്വുമണ് ആയ മീര സങ്കിയയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സ്നേഹം പോലെ പരിശുദ്ധമെന്ന ടാഗ്ലൈനോടെയാണ് പരസ്യം പുറത്തിറങ്ങിയത്. പെണ്ണായാല്‍ പൊന്നുവേണം എന്ന പരസ്യത്തില്‍ നിന്നും ഭീമ ഏറെ മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ് നിരവധി പേര് പരസ്യത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ട്രാന്സ്ജെന്റര് വ്യക്തികളും പരസ്യത്തിന് പിന്തുണയറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഭാരത് സിക്കയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...