Malayalam
അവന്റെ തലയിലല്ലേ മുടി വളര്‍ത്തിയത് തന്റെ പറമ്പിലല്ലല്ലോ’; ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഭാഗം ചർച്ചയാകുന്നു!
അവന്റെ തലയിലല്ലേ മുടി വളര്‍ത്തിയത് തന്റെ പറമ്പിലല്ലല്ലോ’; ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഭാഗം ചർച്ചയാകുന്നു!

അടുപ്പ് എന്ന യൂട്യൂബ് ചാനലിലെ ഡിങ്കിരി ഡോല്‍മ എന്ന സീരീസിലെ, ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഒരു ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . നാടക സംവിധായകന് ബിബിന്‍ദാസ് പരപ്പനങ്ങാടി കഥയും സംവിധാനവും നിര്‍വഹിച്ച സീരീസിലെ ഭാഗങ്ങളാണ് ഇത്.
കടയില്‍ സാധനം വാങ്ങാന്‍ പോയ, മുടി നീട്ടി വളര്‍ത്തിയ പയ്യനോട് മനുഷ്യക്കോലത്തില്‍ നടന്നൂടേ എന്ന് നാട്ടുകാരന് ചോദിക്കുന്ന സീനാണിത്. സീരീസില്‍ ആശാന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ദാസ് നാട്ടുകാരന് മറുപടി നല്‍കുന്നതാണ് സീനിൽ രസകരമായ ഭാഗം.
അവന് മുടി വളര്‍ത്തിയത് അവന്റെ തലയിലല്ലേ തന്റെ പറമ്പിലല്ലല്ലോ എന്നാണ് ആശാന്റെ കഥാപാത്രം നാട്ടുകാരന് കൊടുത്ത മറുപടി. നിരവധി പേരാണ് ഈ സീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
ബിബിന്‍ദാസും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന സീരീസിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില എപ്പിസോഡുകള്‍ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു.
about malayalam series
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...