Connect with us

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം; മറുപടി നൽകാൻ തയ്യാറാകാതെ പാർവതി തിരുവോത്ത്

Malayalam

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം; മറുപടി നൽകാൻ തയ്യാറാകാതെ പാർവതി തിരുവോത്ത്

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം; മറുപടി നൽകാൻ തയ്യാറാകാതെ പാർവതി തിരുവോത്ത്

ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി വന്നത് സ്വന്തം കരിയർ തന്നെയാണ്. വലിയ അവസരങ്ങൾ മുൻനിര നായിക നടിമാർക്ക് നഷ്ടമായി. എന്നിരുന്നാലും ഡബ്ല്യുസിസിയിൽ മഞ്ജു വാര്യരെ കാണാത്തതും മഞ്ജു മാറി നിൽക്കുന്നുവെന്നുള്ള വാർത്തകളുമെല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി പാർവതി തിരുവോത്ത്. മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയ മുൻ അംഗങ്ങൾ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം എന്തെന്ന ചോദ്യത്തിന് മറുപടി നൽകാൻ പാർവതി തയ്യാറായില്ല. നിങ്ങൾ അവരോട് സംസാരിക്കണം. ഞാനല്ല അത് സംസാരിക്കേണ്ട ആൾ. ഈ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയേണ്ടി വരുന്നത് ന്യായമല്ല.

അവരാണ് ഉത്തരം പറയേണ്ടത്. അവരുടെ ഇന്റർവ്യൂ കിട്ടാത്തത് കൊണ്ടല്ല. പക്ഷെ വളരെ കൺവീനിയന്റായും കംഫർട്ടബിളായും നിങ്ങൾ കഠിനമായി വർക്ക് ചെയ്യുന്നവരോട് മാത്രം ഇത് ചോദിക്കുന്നു. എന്നിട്ട് ഞങ്ങൾ കുറേക്കൂടി സ്റ്റിഗ്മറ്റെെസ്ഡ് ആകുന്നു. തുറന്ന് പറയാത്തവർക്ക് എന്തുകൊണ്ട് സ്പേസ് കൊടുക്കുന്നു. അവരോട്ദിക്കുമ്പോൾ എന്താണ് അവർ പറയുന്നത്. എക്സ്യൂസുകളില്ല.

നിങ്ങൾ മാധ്യമങ്ങളാണ്. അന്വേഷിക്കുന്നവർ. സത്യം പുറത്ത് കൊണ്ട് വരുന്നവർ. ഞാനല്ല നിങ്ങൾക്ക് സത്യം പറഞ്ഞ് തരേണ്ടത്. എന്റെ സത്യം എനിക്ക് പറയാം. മറ്റൊരാളുടെ സത്യമെന്തെന്ന് എന്നോട് ചോദിക്കുന്നത് ശരിയല്ലെന്നും പാർവതി വ്യക്തമാക്കി. പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ പവർ ഗ്രൂപ്പുണ്ട്. ആരൊക്കെയാണിതെന്നും ആരൊക്കെ ഇവരുടെ സ്വാധീനത്തിലാണെന്നും നമുക്കറിയാമെന്നും പാർവതി പറയുന്നു.

ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്.

സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്. എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻ‌മാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണം എന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

പിന്നാലെ ഇത് മഞ്ജു വാര്യരാണെന്നാണ് പ്രചരിച്ചിരുന്നത്. മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ ‘WCC മുൻ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് WCC പറയുകയും ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top