Malayalam
അത് ഒരിക്കലും എന്നെ ബാധിക്കാറില്ല ;സിനിമയിൽ ചെയ്തിട്ടുള്ള വേഷങ്ങളെക്കുറിച്ച് നിമിഷ സജയന്
അത് ഒരിക്കലും എന്നെ ബാധിക്കാറില്ല ;സിനിമയിൽ ചെയ്തിട്ടുള്ള വേഷങ്ങളെക്കുറിച്ച് നിമിഷ സജയന്
മലയാള സിനിമയിലേക്ക് ഒരു വേറിട്ട അഭിനയ ശൈലി കൊണ്ടുവന്ന നായികയാണ് നിമിഷ സജയൻ. ഒരു നായികാ ഇങ്ങനെ ആയിരിക്കണം എന്നുള്ള സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ട് അഭിനയത്തിന് മാത്രം പ്രാധാന്യം കൊടുത്ത നായിക. ഒരു ചെറിയ വീഡിയോയിൽ പോലും മറ്റെല്ലാ താരങ്ങളും മുഖം വെളുപ്പിച്ച് വരുമ്പോൾ തന്റെ സ്വന്തം നിറത്തെ ബഹുമാനിച്ചുകൊണ്ട് എത്തുന്ന താരത്തെ മലയാളികളും അത്രമേൽ ബഹുമാനത്തോടെയാണ് കാണുന്നത്.
ഇപ്പോൾ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിരുന്നു നിമിഷ സജയന്. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച് പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ചത്. വളരെ ശക്തമായ കഥാപാത്രമാണെങ്കിലും സുമതിക്ക് ഡയലോഗുകളില്ല.
ഇതിന് മുമ്പ് ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലായാലും താരത്തിന്റെ കഥാപാത്രത്തിന് അധികം ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ അത്തരത്തില്‍ ഡയലോഗില്ലാത്തത് തനിക്ക് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് നിമിഷ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വിഷു ദിന പരിപാടിയില്‍ സംസാരിക്കവെയാണ് നിമിഷ ഇക്കാര്യം തുറന്നു പറയുന്നത്.
ഡയലോഗില്ലാത്തത് തന്നെ ബാധിക്കാറില്ല. ലീഡ് റോള്‍ തന്നെ വേണമെന്ന് ഒരിക്കലും നിര്‍ബന്ധമില്ല. പക്ഷെ നല്ല ക്യാരക്ക്റ്റര്‍ റോള്‍ ആകണം എന്നത് മാത്രമെയുള്ളു. ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം അങ്ങനെ തന്നെയായിരുന്നു എന്നും നിമിഷ വ്യക്തമാക്കി.
‘നായാട്ടിലും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലും എനിക്ക് ഡയലോഗില്ല. അത് ഒരിക്കലും എന്നെ ബാധിക്കാറില്ല. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ് ഞാന്‍ ലീഡ് റോള്‍ വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പറയാറില്ല. നല്ല ക്യാരക്ക്റ്റര്‍ റോള്‍ ആകണമെന്നെ ഉള്ളു. ഇപ്പൊ കുപ്രസിദ്ധ പയ്യനിലാണെങ്കിലും ഞാന്‍ ലീഡല്ല അതില്‍. സ്റ്റാന്റ് അപ്പിലും രജിഷയാണ് ലീഡ്. ഞാന്‍ സുഹൃത്തായിട്ടുള്ള ക്യാരക്ക്റ്ററാണ്. എനിക്ക് അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മതി.’ നിമിഷ സജയന് പറയുന്നു.
ജോസഫിലൂടെ ശ്രദ്ധേയനായ ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം അന്നൗണ്‍സ്മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും നായാട്ടിലേതെന്ന് ചാക്കോച്ചന് നേരത്തെ പറഞ്ഞിരുന്നു.
about nimisha sajayan
