Connect with us

വനിതാ പോലീസുകാരിയായിരുന്നു അന്ന് കാവലുണ്ടായിരുന്നത്! ആ പൊലീസുകാരി സ്റ്റേഷനിൽ വെച്ച് ബീഡി വലിക്കാൻ അവസരം തന്നില്ല; അവിടെവെച്ചാണ് ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവി; വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

Malayalam

വനിതാ പോലീസുകാരിയായിരുന്നു അന്ന് കാവലുണ്ടായിരുന്നത്! ആ പൊലീസുകാരി സ്റ്റേഷനിൽ വെച്ച് ബീഡി വലിക്കാൻ അവസരം തന്നില്ല; അവിടെവെച്ചാണ് ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവി; വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

വനിതാ പോലീസുകാരിയായിരുന്നു അന്ന് കാവലുണ്ടായിരുന്നത്! ആ പൊലീസുകാരി സ്റ്റേഷനിൽ വെച്ച് ബീഡി വലിക്കാൻ അവസരം തന്നില്ല; അവിടെവെച്ചാണ് ആ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവി; വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

അരിസ്റ്റോ സുരേഷിനെ അറിയാത്ത മലയാളികളുണ്ടാവില്ല ….ലളിതമായ പാട്ടും നിഷ്കളങ്കമായ ചിരിയുമായി സിനിമാലോകത്തേക്കും അവിടെ നിന്നും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈൻ സംവിധാനം ചെയത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും പങ്കെടുത്തു

കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്ന അരിസ്റ്റോ സുരേഷിനെ “ആക്ഷൻ ഹീറോ ബിജു” എന്ന ചിത്രത്തിലെ ഒറ്റ ഗാനത്തോടെയാണ് മലയാളികൾക്ക് പ്രിയങ്കരനായത്. സംഗീതത്തിന്റെ അകമ്പടിയില്ലാതെ മേശയിൽകൊട്ടിപ്പാടിയ ഈ ഗാനം സിനിമ ഇറങ്ങിയപ്പോൾ തന്നെ സൂപ്പ‍ർഹിറ്റായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം നാടൻ പാട്ടുകള്‍ പാടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു

ഇപ്പോഴിതാ പ്രശസ്ത പിന്നണി ഗായികയും അവതാരികയുമായ സരിത നായർ അവതരിപ്പിക്കുന്ന ബഡ്ഡി ടോക്ക്‌സിലൂടെ മുത്തേ പൊന്നെ എന്ന തന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിയെ കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്……

ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ട് ഞാൻ ആദ്യം എഴുതിരുന്നു… ആ സമയത്ത് മുത്തേ പൊന്നേ… പിണങ്ങല്ലേ.. എന്ന തുടങ്ങുന്ന വരികളുണ്ടായിരുന്നില്ല. ഈ വരികൾ തനിയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ചതാണ്

ഒരിക്കൽ അടിപിടി കേസുമായി തിരുവന്തപുരത്തെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കിടക്കുമ്പോൾ, വനിതാ പോലീസുകാരിയായിരുന്നു കാവലുണ്ടായിരുന്നത്. അന്നത്തെ കാലത്തു പോലീസ് സ്റ്റേഷനിൽ ഇപ്പോഴത്തെ പോലെ സുരക്ഷാ ക്രമീകരണങ്ങളായ സി സി ടി വി ക്യാമറ ഉണ്ടായിരുന്നില്ല , ബീഡി വലിക്കാനൊക്കെ സാധിക്കാറുണ്ടായിരുന്നു. പക്ഷെ അന്ന് ഈ പോലീസുകാരി ബീഡി വലിക്കുവാൻ അവസരം തന്നില്ല. ആ സമയത്ത് മനസ്സിൽ തോന്നിയ വരികളാണ് ആദ്യ ഭാഗത്തുള്ളത്

ഇ സമയത്താണ് കമൽ സംവിധാനം ചെയ്ത നിറം എന്ന സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ “മിഴി അറിയാതെ വന്നു നീ” എന്ന ഗാനം ശ്രദ്ധിക്കപെട്ടിരുന്നു. എന്റെ സഹോദരന്റെ മകൻ കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. ഇതുപോലെയൊരു പാട്ട് ഞങ്ങൾക്ക് വേണ്ടി എഴുതിത്തരാമോ എന്ന് ചോദിച്ചു. പിന്നീട് അവന് വേണ്ടിയാണ് ഈ ഗാനം പിന്നീട് എഴുതിയത്. പിന്നീട് ഈ പാട്ട് തന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇപ്പോഴും പുറത്തു പോകുമ്പോൾ ആളുകൾ എന്നെ വിളിക്കുന്നത് മുത്തേ പൊന്നെ എന്നൊക്കെയാണ്. അ പാട്ട് ജീവിതത്തിൽ ഉണ്ടാക്കി തന്ന വഴിത്തിരിവിന്റെ അടയാളങ്ങളാണ് ഇതെന്നാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്.

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ അരിസ്റ്റോ സുരേഷ് സ്വന്തമായി പാട്ടുകൾ എഴുതി പാടുമായിരുന്നു. അഞ്ഞൂറിലധികം പാട്ടുകൾ എഴുതി ട്യൂൺ നൽകി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല. പാട്ടുകൾക്ക് പുറമെ നിരവധി തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിൻ പുറമെ പൂമരം,സഖാവ്, ഉദാഹരണം സുജാത,കുട്ടനാടൻ മാർപാപ്പ,പരോൾ,വള്ളിക്കെട്ട്
എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

More in Malayalam

Trending

Recent

To Top