Connect with us

പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു; അരിസ്റ്റോ സുരേഷ്

Malayalam

പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു; അരിസ്റ്റോ സുരേഷ്

പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു; അരിസ്റ്റോ സുരേഷ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ അരിസ്റ്റോ സുരേഷ് പേളി മാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ബിഗ് ബോസിൽ പോയപ്പോളാണ് എന്നെ കൂടുതൽ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. ആ ഷോയിൽ പോയപ്പോഴും എനിക്ക് ആ ഷോ എന്താണെന്ന് അറിയില്ല. 20 ദിവസമൊക്കെ നിന്നാമതിയെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷെ എന്നെ വിട്ടില്ല, അവസാനം വരെ നിൽക്കേണ്ടി വന്നു. പേളിയേയും ശ്രീനിഷിനേയും ഞാൻ ഒരുപാട് പിന്തുണച്ചിരുന്നെങ്കിലും ആദ്യമൊക്കെ അവരുടെ ബന്ധത്തിൽ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. ചില തെറ്റിധാരണകൾ കാരണമായിരുന്നു അത്.

പക്ഷെ അതൊക്കെ മാറി, അവരുടെ വിവാഹത്തിന് ഞാൻ സജീവമായി പങ്കെടുത്തു. ജീവിതത്തിൽ അടിയന്തരമായൊരു ആവശ്യം വന്നപ്പോൾ പേളിയും ശ്രീനിഷുമാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികൾ ആയശേഷം ഞാൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആൺകുട്ടി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ അങ്ങനെ പ്രാർത്ഥിച്ചെന്നും അവരോട് പറഞ്ഞിരുന്നു.

അവൾ മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോ പറഞ്ഞ് കേട്ടതാട്ടോ, അതൊന്നും ഇനി വിവാദമാക്കണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള ഒരു ആൺകുട്ടിയായിരുന്നു. ഷോയിൽ വെച്ച് സൈക്കിൾ ചവിട്ടുന്നൊരു ടാസ്ക് ഉണ്ടായിരുന്നു.

ഞാനും സാബുവുമൊക്കെ 60 ലൊക്കെ പോകുമ്പോൾ പേളി ചവിട്ടിയത് 80ലൊക്കെയാണ്. അതുപോലെ അർച്ചനയുമായി തലയണകൊണ്ട് അടിപിടിക്കുന്നൊരു ടാസ്കിൽ ഞങ്ങളൊക്കെ കരുതിയത് പേളി വേഗം പരാജയപ്പെടുമെന്നാണ്. കാരണം അർച്ചന അഭ്യാസിയാണ്. പേളിയെക്കാളും വലിയൊരാളും. പക്ഷെ വളരെ പെട്ടെന്ന് തന്നെ പേളി അർച്ചനെയെ പരാജയപ്പെടുത്തി.സാബുവുമായി ഇപ്പോഴും നല്ല കമ്പനിയാണ്. ഇടക്കിടെ വിളിക്കും സംസാരിക്കുമെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.

മാത്രമല്ല, സിനിമയിൽ ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സിനിമയൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനും മുതിർന്ന നടനും അഭിനയിക്കുന്ന സമയത്ത് അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ഒരു ഡയലോഗ് പഠിക്കേണ്ടതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ആയിരുന്നു സംഭവം. ചേട്ടൻ എന്നെ ആ സമയത്ത് വിളക്കണം എന്ന് പറഞ്ഞപ്പോൾ സുരേഷ് എന്നെ അഭിനയം പഠിപ്പിക്കുകയാണോയെന്ന് ചോദിച്ചു. അദ്ദേഹത്തിൽ നിന്നും പഠിക്കാൻ അവസരം കിട്ടുമോയെന്നൊക്കെയാണ് നമ്മൾ ആലോചിക്കുന്നത്, അപ്പോഴാണ് ഇതൊക്കെ.

ഞാൻ സത്യത്തിൽ ആ നിമഷം പ്രതിമ പോലെ ആയിപ്പോയി. ശരിക്കും അത് എന്റെ തെറ്റായിരുന്നോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പുള്ളി അത് പറയുമ്പോൾ ലൊക്കേഷനിലൊക്കെ എല്ലാവരും ഉണ്ടായിരുന്നു. കുട്ടികളൊക്കെ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ അവർക്ക് എന്നോടുള്ള ബഹുമാനം പോയി. അതേസമയം സിനിമ ജീവിതത്തിൽ നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചപ്പോഴും ഒരുപാട് പിന്തുണ തനിക്ക് ലഭിച്ചുവെന്നും സുരേഷ് പറഞ്ഞു.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് അരിസ്‌റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ ‘മുത്തേ പൊന്നേ’ എന്ന ഗാനവും അരിസ്‌റ്റോ സുരേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആക്ഷൻ ഹീറോ ബിജു കണ്ട ആരും നടനെ മറക്കില്ല. കരിയറിൽ പിന്നീട് ഇതുപോലെ ശ്രദ്ധിക്കപ്പെട്ടൊരു വേഷം അരിസ്‌റ്റോ സുരേഷിന് ലഭിച്ചിട്ടില്ല.

More in Malayalam

Trending