Malayalam
അത് ഫേക്കാണ്, എല്ലാം സ്ട്രാറ്റര്‍ജി, വ്യക്തമായ തെളിവുകളുണ്ട്; ആ നിയമം സൂര്യ തെറ്റിച്ചു എല്ലാം അവനറിയാം.. മജ്‌സിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അത് ഫേക്കാണ്, എല്ലാം സ്ട്രാറ്റര്‍ജി, വ്യക്തമായ തെളിവുകളുണ്ട്; ആ നിയമം സൂര്യ തെറ്റിച്ചു എല്ലാം അവനറിയാം.. മജ്‌സിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലോകപവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിത, ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരം… ഈ വിശേഷണങ്ങളോട് കൂടിയായിരുന്നു മജ്‌സിയ ഭാനുവിനെ ബിഗ് ബോസ്സ് മലയാളം സീസണിലെ മത്സരാർത്ഥിയായി മോഹൻലാൽ വിളിച്ചത്.
ഷോയിൽ ശക്തയായ മത്സസരാർത്ഥിയായിരുന്നു മജ്‌സിയ, തുടക്കം മുതല്‍ ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയായും സോഷ്യൽ മീഡിയ മജ്‌സിയയെ പരിഗണിച്ചിരുന്നു
എന്നാല്‍ മത്സരത്തിന്റെ പാതി വഴിയില്‍ നിന്ന് ഭാനു വീട്ടിലേക്ക് മടങ്ങി. എല്ലാവരും കരഞ്ഞ് സങ്കടപ്പെട്ട് പോവുമ്പോള്‍ സന്തോഷത്തോടെ വീട്ടില്‍ നിന്നും പോയ മത്സരാര്‍ഥി ഭാനു ആയിരുന്നു.
ഭാനുവിന്റെ പുറത്താകല്‍ ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഭാനുവിന്റെ പുറത്താകല്‍ ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരഞ്ഞ ഡിംപളിനേയും പ്രേക്ഷകർ കണ്ടതാണ്. എന്നാൽ പുറത്തിറങ്ങിയതിന് ശേഷവും ഭാനുവിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ഇപ്പോൾ ഇതാ ബിഗ് ബോസിലെ ചില രഹസ്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മജ്‌സിയ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സൂര്യയും മണിക്കുട്ടനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും തന്റെ പേരിലുണ്ടായ വ്യാജ വാര്‍ത്തകളെ കുറിച്ചുമൊക്കെ മജ്‌സിയ പ്രതികരിച്ചത്.
ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്ന് പേനയും പേപ്പറും ഉപയോഗിക്കരുത് എന്നാണ്. പക്ഷേ സൂര്യ തന്നെ പലപ്പോഴും കണ്മഷിയും ടിഷു പേപ്പറും ഉപയോഗിച്ച് എഴുതാറുണ്ട്. നിയമം എന്ന് പറയുന്നത് എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം.
അങ്ങനെ അല്ലെന്ന് എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടെന്നാണ് മജ്‌സിയ പറയുന്നത്. മാത്രമല്ല ഒരാള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തിയും ചീത്ത പ്രവര്‍ത്തികളും പ്രേക്ഷകര്‍ അംഗീകരിക്കണം. നമ്മള്‍ക്ക് ഇഷ്ടമുള്ളവര്‍ ചെയ്യുന്നത് മോശം കാര്യങ്ങള്‍ അങ്ങനെയാണെന്ന് പറയുക തന്നെ ചെയ്യണം.
സ്‌കൂളില്‍ ആണെങ്കിലും കോളേജില്‍ ആണെങ്കിലും ഒരുപാട് പ്രണയം കണ്ടിട്ടുള്ളതും പ്രണയിച്ച വ്യക്തിയുമാണ്. പക്ഷേ അത് പ്രണയമല്ല. മുഴുവന്‍ ഫേക്ക് ആണ്. ക്ലീയറായിട്ടും അതൊരു സ്ട്രാറ്റര്‍ജിയാണ്. അത് ആളുകള്‍ക്ക് എന്താണ് മനസിലാകാത്തത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്.
റിതുവും റംസാനും നല്ല സുഹൃത്തുക്കളാണ്. ഒരാളുടെ കൂടെ നടന്നാലോ ഇരുന്നാലോ അത് പ്രണയമാവുന്നില്ല. സൂര്യയുടെ അടുത്ത് അങ്ങനൊരു ഫീലിങ് ഇല്ലെന്ന് മണിക്കുട്ടന്‍ പലപ്പോഴും എന്നോട് പോലും പറഞ്ഞിട്ടുണ്ട്.
സൂര്യയുടെ ഈ സ്ട്രാറ്റര്‍ജി കാരണം മണിക്കുട്ടനെയും ബാധിക്കുന്നുണ്ട്. നല്ലൊരു ഗെയിമര്‍ എന്ന നിലയില്‍ സൂര്യയെ വെറുപ്പിക്കാനും പറ്റില്ല, അവളെ കംഫര്‍ട്ട് ആക്കി ചെയ്യാനും പറ്റില്ല. എനിക്ക് പറയാനുള്ളത് എപ്പോഴും ഒരു സ്ട്രാറ്റര്‍ജി എടുക്കുമ്പോള്‍ നമ്മള്‍ സ്വയം ചെയ്യുന്നത് ആവണം. അതിലേക്ക് മറ്റൊരാളെ കൂടി ഉള്‍പ്പെടുത്തരുത്. അങ്ങനെയാവുമ്പോള്‍ രണ്ട് പേരുടെ ഗെയിമും കുളമാവും. കിടിലം ഫിറോസിന്റെ പ്രവചനങ്ങളെ കുറിച്ചും മജ്‌സിയ സൂചിപ്പിച്ചു. ശരിക്കും അതൊരു മണ്ടത്തരമാണ്. ഒരിക്കലും അങ്ങനെ പ്രവചിക്കാന്‍ പറ്റില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത് പ്രവചിക്കുന്നതെന്ന് മനസിലാവുന്നില്ല.
എന്നെ കുറിച്ച് ഒരുപാട് വ്യാജ ന്യൂസ് ഉണ്ട്. ഭാനു എങ്ങനെയാണ് ഡോക്ടര്‍ എന്ന പേര് ഉപയോഗിച്ചത്. അവള്‍ സ്റ്റുഡന്റ് ആണെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ ഇവിടെ പഠിക്കുന്ന എല്ലാവരും ഡോക്ടര്‍ എന്ന പേരാണ് സോഷ്യല്‍ മീഡിയലടക്കം കൊടുത്തിരിക്കുന്നത്. കോളേജില്‍ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുന്നുണ്ട്. ബിഗ് ബോസ് ടീമിലേക്ക് വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ അവിടുന്ന് എന്നെ കുറിച്ചുള്ള എ ടു സെഡ് വരെ കാര്യങ്ങള്‍ അറിഞ്ഞിട്ടാണ് മത്സരാര്‍ഥിയായി തിരഞ്ഞെടുത്തത്. അവളെ കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് ബിഗ് ബോസില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ പറഞ്ഞിട്ടുണ്ടെന്നും മജ്‌സിയ പറയുന്നു.
