Connect with us

ഒരു നടിയുടെ പൈങ്കിളി സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ വന്നത്, അതില്‍ നിന്നെല്ലാം മാറ്റം കൊണ്ടുവന്നത് ദിലീപ് എന്ന നടനാണ്; അങ്ങനെയാെരാളോട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് അരിസ്റ്റോ സുരേഷ്

Malayalam

ഒരു നടിയുടെ പൈങ്കിളി സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ വന്നത്, അതില്‍ നിന്നെല്ലാം മാറ്റം കൊണ്ടുവന്നത് ദിലീപ് എന്ന നടനാണ്; അങ്ങനെയാെരാളോട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് അരിസ്റ്റോ സുരേഷ്

ഒരു നടിയുടെ പൈങ്കിളി സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ വന്നത്, അതില്‍ നിന്നെല്ലാം മാറ്റം കൊണ്ടുവന്നത് ദിലീപ് എന്ന നടനാണ്; അങ്ങനെയാെരാളോട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് അരിസ്‌റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ ‘മുത്തേ പൊന്നേ’ എന്ന ഗാനവും അരിസ്‌റ്റോ സുരേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആക്ഷന്‍ ഹീറോ ബിജു കണ്ട ആരും നടനെ മറക്കില്ല. കരിയറില്‍ പിന്നീട് ഇതുപോലെ ശ്രദ്ധിക്കപ്പെട്ടൊരു വേഷം അരിസ്‌റ്റോ സുരേഷിന് ലഭിച്ചിട്ടില്ല. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ അരിസ്‌റ്റോ സുരേഷ് മത്സരാര്‍ത്ഥിയായി വന്നിട്ടുണ്ട്.

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ നടന്‍ താരത്തോട് ബഹുമാനം തോന്നാനുള്ള കാരണം എന്തെന്നും വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരിസ്‌റ്റോ സുരേഷ്. തിയേറ്ററില്‍ ആളെ കിട്ടാനില്ലാത്ത കാലമായിരുന്നു അത്. ഒരു നടിയുടെ പൈങ്കിളി സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ വന്നത്.

ഒരു കൊച്ചു പയ്യന്‍ തട്ടുകടയില്‍ ഇരുന്ന് പാത്രം കഴുകുമ്പോള്‍ പാട്ട് പാടുന്നുണ്ട്. ഏത് പടത്തിലെ പാട്ടാണെന്ന് ചോദിച്ചപ്പോള്‍ ഷക്കീല പടത്തിലെ പാട്ടാണെന്ന് പറഞ്ഞു. കൊച്ചു ചെറുക്കനാണ് ആ പാട്ട് പാടുന്നത്. അത്തരം സിനിമകളില്‍ നിന്ന് മാറി പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ട് വന്ന സിനിമയാണ് തെങ്കാശിപട്ടണം. ഏറെക്കാലത്തിന് ശേഷം വന്ന 100 ദിവസം ഓടിയ സിനിമ.

തെങ്കാശിപ്പട്ടണത്തിന്റെ വിജയത്തിന് കാരണം ദിലീപ് എന്ന നടനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരെയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. ഇത് എവിടെ വേണമെങ്കിലും പറയും. അങ്ങനെയാെരാളോട് ബഹുമാനവും സ്‌നേഹവും ഉണ്ട്. അദ്ദേഹം നിര്‍മ്മിച്ച സിനിമയിലൂടെയാണ് നിവിന്‍ പോളി വരുന്നത്. അതുകൊണ്ടൊക്കെയുള്ള സ്‌നേഹവും ദിലീപിനോട് ഉണ്ടെന്ന് അരിസ്‌റ്റോ സുരേഷ് വ്യക്തമാക്കി.

സിനിമയില്‍ നിന്നും തനിക്കിതുവരെ മാറ്റി നിര്‍ത്തപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അരിസ്‌റ്റോ സുരേഷ് വ്യക്തമാക്കി. എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറിയത്. പ്രതിഫലത്തിന്റെ കാര്യത്തിലാണ് തിക്താനുഭവങ്ങള്‍ ഉണ്ടായത്. അഭിനയിച്ച ശേഷം പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടന്‍ തുറന്ന് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു കണ്ട ശേഷം നടന്‍ ജയസൂര്യ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും അരിസ്‌റ്റോ സുരേഷ് ഓര്‍ത്തു.

2016 ലാണ് ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്യുന്നത്. അരിസ്‌റ്റോ സുരേഷിനെ പോലെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നവരാണ് മേരിയും ബേബിയും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി നിരവധി സിനിമകള്‍ ചെയ്തവരാണ് ബേബിയും മേരിയും. ഇവര്‍ക്ക് ആദ്യമായി ലഭിച്ച ക്യാരക്ടര്‍ റോളായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലേത്. ഒറ്റ സീനില്‍ അഭിനയിച്ച ഇരുവരും റിലീസിന് ശേഷം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.

എന്നാല്‍ പിന്നീട് മികച്ച അവസരങ്ങള്‍ രണ്ട് പേര്‍ക്കും ലഭിച്ചില്ല. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അടുത്തിടെ ബേബിയും മേരിയും സംസാരിച്ചിട്ടുണ്ട്. സിനിമ ഹിറ്റായെങ്കിലും തുടര്‍ന്നും ക്യാരക്ടര്‍ റോളുകള്‍ ലഭിക്കാതായത് ബുദ്ധിമുട്ടായെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞു. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്.

അതേസമയം, കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും പ്രേമം ഉണ്ട്. പക്ഷേ കാമുകി പേര് വെളിപ്പെടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ വന്നശേഷമാണ് പ്രേമം ഒക്കെ അറിയുന്നത് തന്നെ. അതിനുമുന്‍പോക്കെ പോലീസ് സ്‌റ്റേഷനും, കോടതിയും, ആശുപത്രിയും ഒക്കെ ആയിരുന്നു എന്റെ ജീവിതം.

ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, സെറ്റ് അപ്പ് ആക്കിയതാണ്. എന്നെക്കാളും കുറച്ചുവയസ്സ് ഇളയതാണ്. വിവാഹം കഴിച്ചിട്ടില്ല. ആ ആള് ജീവിക്കുന്നത് മരിച്ചുപോയ അവരുടെ സഹോദരിയുടെ മക്കള്‍ക്ക് വേണ്ടിയാണ്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ടമായി. ഇഷ്ടം ആയി എന്ന് വച്ചാല്‍ നമ്മളെപ്പോലെ ഒരാള്‍ അല്ലെ. അങ്ങനെയാണ് എനിക്ക് പ്രണയം തോന്നുന്നതും പറയുന്നതും.

ഞാന്‍ സിനിമ ലൊക്കേഷനില്‍ വച്ചാണ് കാണുന്നത്. മേക്കപ്പ് ഇട്ടുനിന്നപ്പോള്‍ ഗ്ലാമര്‍ കുറവായി തോന്നി. എനിക്ക് കിട്ടും എന്ന് തോന്നി. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ഭയങ്കര ഗ്ലാമറും കാര്യങ്ങളും ഒക്കെ. എനിക്ക് കിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു. കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ട കുറച്ചുസമയം കഴിഞ്ഞു മതി എന്നാണ് പറഞ്ഞത്. ഇനി അദ്ദേഹത്തിന്റെ തീരുമാനം എങ്ങനെയോ അങ്ങനെ നോക്കാം എന്നാണ് എന്റെയും തീരുമാനം. ഒരു സിനിമ സംവിധാനം ചെയ്യാതെ ഞാന്‍ വിവാഹം കഴിക്കില്ല എന്നും എന്റെ മനസ്സിലുണ്ട്.

വിവാഹത്തിനുവേണ്ടി എന്റെ രൂപത്തിന് ഒരു മാറ്റവും വരുത്തില്ല. എന്റെ ശരീരത്തില്‍ ഇപ്പോള്‍ ഉള്ളത് എല്ലാം ഒറിജിനല്‍ ആണ്. അതൊന്നും ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഡൈ ഒന്നും അടിക്കില്ല, പല്ലുവയ്ക്കില്ല ഒരു മാറ്റവും ഞാന്‍ ചെയ്യില്ല. സിനിമയില്‍ പോലും വല്ലപ്പോഴും ആണ് മേക്കപ്പ് ചെയ്യുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാറ്റം വരുത്തിയാലും ജീവിതത്തില്‍ കൃത്രിമത്വം വരുത്തില്ല. ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല അരിസ്‌റ്റോ സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top