Connect with us

ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല; അരിസ്‌റ്റോ സുരേഷ്

Malayalam

ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല; അരിസ്‌റ്റോ സുരേഷ്

ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല; അരിസ്‌റ്റോ സുരേഷ്

ഒരുപിടി പുതിയ മുഖങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മലയാള സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ ആക്ഷന്‍ ഹീറോ ബിജു വലിയ തോതില്‍ ജനശ്രദ്ധ നേടി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്ന ബേബി, മേരി എന്നിവരുടെ കോമഡി രം?ഗമാണ് ഇതിലേറെ വൈറലായത്. സിനിമയിലൂടെ ശ്രദ്ധ നേടിയ മറ്റാെരു വ്യക്തി അരിസ്‌റ്റോ സുരേഷാണ്. മദ്യപാനിയുടെ റോളില്‍ തകര്‍ത്ത് അഭിനയിച്ച അരിസ്‌റ്റോ സുരേഷിന്റെ മുത്തേ പൊന്നേ എന്ന ?ഗാനവും ശ്രദ്ധ നേടി.

സിനിമ കണ്ടവരുടെയെല്ലാം മനസില്‍ പതിഞ്ഞ കഥാപാത്രത്തെയാണ് അരിസ്‌റ്റോ സുരേഷ് അവതരിപ്പിച്ചത്. തിരുവന്തപുരത്തെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയായിരുന്ന അരിസ്‌റ്റോ സുരേഷിന് ജീവിതത്തിലെ വഴിത്തിരവായത് ആക്ഷന്‍ ഹീറോ ബിജുവാണ്. പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും അരിസ്‌റ്റോ സുരേഷ് മത്സരാര്‍ത്ഥിയായെത്തി.

ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന ഷോ പിന്നീട് മലയാളത്തിലും ആരംഭിക്കുകയായിരുന്നു. 2018 ആണ് മലയാളത്തില്‍ ആദ്യമായി ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രഞ്ജിനി ഹരിദാസ്, പേളി മാണി, സാബു, അരിസ്‌റ്റോ സുരേഷ്, ശ്രീനീഷ് തുടങ്ങിയ മത്സരാര്‍ത്ഥികളാണ് എത്തിയിരുന്നത്.

ബിഗ് ബോസില്‍ പോയശേഷമാണ് തന്റെ ജീവിതത്തില്‍ പലവിധമാറ്റങ്ങള്‍ ഉണ്ടായതെന്ന് നടന്‍ അരിസ്‌റ്റോ സുരേഷ്. പല കാര്യങ്ങളും പഠിച്ചത് അവിടെ നിന്നാണ്. പല പരിമിതികളിലും നമ്മള്‍ ജീവിക്കാന്‍ അവിടെ നിന്നും പഠിക്കും സുരേഷ് പറയുന്നു. ചില ലൊക്കേഷനുകളില്‍ ഫുഡ് കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്, അപ്പോഴൊക്കെ ബിഗ് ബോസ് ജീവിതം ഓര്‍ക്കാറുണ്ടെന്നും താരം പറഞ്ഞു. വിവാഹത്തിന് അതിന്റെതായ സമയം ഉണ്ട് അത് നടക്കേണ്ട സമയം നടക്കുമെന്നും, വിവാഹം ഉണ്ടാകുമെന്നും ആരിസ്‌റ്റോ പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഇപ്പോഴും പ്രേമം ഉണ്ട്. പക്ഷേ കാമുകി പേര് വെളിപ്പെടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ വന്നശേഷമാണ് പ്രേമം ഒക്കെ അറിയുന്നത് തന്നെ. അതിനുമുന്‍പോക്കെ പോലീസ് സ്‌റ്റേഷനും, കോടതിയും, ആശുപത്രിയും ഒക്കെ ആയിരുന്നു എന്റെ ജീവിതം സുരേഷ് പറഞ്ഞു. ഇപ്പോള്‍ ഉള്ള കുട്ടിയെ ഞാന്‍ വളച്ചതാണ്, സെറ്റ് അപ്പ് ആക്കിയതാണ്. എന്നെക്കാളും കുറച്ചുവയസ്സ് ഇളയതാണ്. വിവാഹം കഴിച്ചിട്ടില്ല. ആ ആള് ജീവിക്കുന്നത് മരിച്ചുപോയ അവരുടെ സഹോദരിയുടെ മക്കള്‍ക്ക് വേണ്ടിയാണ്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ടമായി. ഇഷ്ടം ആയി എന്ന് വച്ചാല്‍ നമ്മളെപ്പോലെ ഒരാള്‍ അല്ലെ. അങ്ങനെയാണ് എനിക്ക് പ്രണയം തോന്നുന്നതും പറയുന്നതും.

ഞാന്‍ സിനിമ ലൊക്കേഷനില്‍ വച്ചാണ് കാണുന്നത്. മേക്കപ്പ് ഇട്ടുനിന്നപ്പോള്‍ ഗ്ലാമര്‍ കുറവായി തോന്നി. എനിക്ക് കിട്ടും എന്ന് തോന്നി. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ഭയങ്കര ഗ്ലാമറും കാര്യങ്ങളും ഒക്കെ. എനിക്ക് കിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു. കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ട കുറച്ചുസമയം കഴിഞ്ഞു മതി എന്നാണ് പറഞ്ഞത്. ഇനി അദ്ദേഹത്തിന്റെ തീരുമാനം എങ്ങനെയോ അങ്ങനെ നോക്കാം എന്നാണ് എന്റെയും തീരുമാനം. ഒരു സിനിമ സംവിധാനം ചെയ്യാതെ ഞാന്‍ വിവാഹം കഴിക്കില്ല എന്നും എന്റെ മനസ്സിലുണ്ട്.

വിവാഹത്തിനുവേണ്ടി എന്റെ രൂപത്തിന് ഒരു മാറ്റവും വരുത്തില്ല. എന്റെ ശരീരത്തില്‍ ഇപ്പോള്‍ ഉള്ളത് എല്ലാം ഒറിജിനല്‍ ആണ്. അതൊന്നും ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഡൈ ഒന്നും അടിക്കില്ല, പല്ലുവയ്ക്കില്ല ഒരു മാറ്റവും ഞാന്‍ ചെയ്യില്ല. സിനിമയില്‍ പോലും വല്ലപ്പോഴും ആണ് മേക്കപ്പ് ചെയ്യുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാറ്റം വരുത്തിയാലും ജീവിതത്തില്‍ കൃത്രിമത്വം വരുത്തില്ല. ഭാര്യ ആയി വരാന്‍ പോകുന്ന ആള് പറഞ്ഞാലും പല്ലു വയ്ക്കില്ല അരിസ്‌റ്റോ സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുമായിരുന്നു. പഠിച്ചോണ്ടിരുന്ന സമയത്ത് ചില ജോലികള്‍ക്കൊക്കെ പോവുമായിരുന്നു. അങ്ങനെയാണ് സിനിമ കാണാന്‍ കാശ് സംഘടിപ്പിച്ചിരുന്നത്. സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്.സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുമായിരുന്നു. പഠിച്ചു കൊണ്ടിരുന്ന സമയത്ത് ചില ജോലികള്‍ക്കൊക്കെ പോവുമായിരുന്നു.

അങ്ങനെയാണ് സിനിമ കാണാന്‍ കാശ് സംഘടിപ്പിച്ചിരുന്നത്. സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്.’അതുകൊണ്ട് തന്നെ ചെരുപ്പ് കള്ളന്‍ എന്നൊരു പേര് ഉണ്ടെനിക്ക്. ഒരിക്കല്‍ ചെരുപ്പ് മോഷ്ടിച്ചതിന്റെ പേരില്‍ പള്ളിയിലെ തെങ്ങില്‍ എന്നെ പിടിച്ച് കെട്ടിയിട്ടിട്ടുണ്ട്. അതിനുശേഷവും അവിടെ നിന്ന് ചെരുപ്പ് മോഷ്ടിച്ചു. എല്ലാം സിനിമ കാണാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും’, പഴയകാലം ഓര്‍ത്തെടുത്ത് താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending