Malayalam
പ്രചാരണത്തിനോ വോട്ടെടുപ്പ് സമയത്തോ കൃഷ്ണകുമാറിനൊപ്പം മൂത്തമകൾ അഹാനയില്ല; അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരാമം; മറുപടിയുമായി കൃഷ്ണകുമാർ
പ്രചാരണത്തിനോ വോട്ടെടുപ്പ് സമയത്തോ കൃഷ്ണകുമാറിനൊപ്പം മൂത്തമകൾ അഹാനയില്ല; അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരാമം; മറുപടിയുമായി കൃഷ്ണകുമാർ
തിരുവന്തപുരത്ത് നിന്നാണ് നടൻ കൃഷ്ണകുമാർ ഇക്കുറി ജനവിധി തേടുന്നത്. ഇലക്ഷൻ പ്രചാരണത്തിൽ അദ്ദേഹത്തോടൊപ്പം ഭാര്യ സിന്ധുവും മക്കളും സജീവമായിരുന്നു. എന്നാൽ മൂത്തമകളായ അഹാനയെ മാത്രം പ്രചാരണത്തിനോ വോട്ടെടുപ്പ് സമയത്തോ കൃഷ്ണകുമാറിനൊപ്പം കണ്ടില്ല.
അഹാന പ്രചാരണത്തിന് ഇറങ്ങാത്തതിന്റെ കാരണമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ആ സംശയങ്ങൾക്കൊക്കെ കൃഷ്ണകുമാർ തന്നെ മറുപടിയുമായി രംഗത്തെത്തി.
ഇപ്പോള്‍ മകളുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാര്‍. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃഷ്ണകുമാര്‍ ഇതിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്. ഷൂട്ടിംഗ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകള്‍ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. ആ ചിത്രങ്ങള്‍ അഹാനയുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്റെ നിറം പോയെന്ന് കൃഷ്ണകുമാര്‍ പറയുന്നു. 20 ദിവസത്തോളം വെയിലത്ത് പ്രചാരണത്തിന് ഇറങ്ങിയതു കൊണ്ടാകാം തന്റെ നിറം പോയത് എന്ന രസകരമായ പരിഭവമാണ് കൃഷ്ണകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന് ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന് ആയി എന്ന്’ എന്നാണ് കൃഷ്ണകുമാര്‍ നര്‍മ്മത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്
