Connect with us

മതത്തിന്റെ കാര്യം വരുമ്പോൾ… !മതജീവികൾക്കെതിരെ ജസ്‌ലാ മാടശ്ശേരി !

Malayalam

മതത്തിന്റെ കാര്യം വരുമ്പോൾ… !മതജീവികൾക്കെതിരെ ജസ്‌ലാ മാടശ്ശേരി !

മതത്തിന്റെ കാര്യം വരുമ്പോൾ… !മതജീവികൾക്കെതിരെ ജസ്‌ലാ മാടശ്ശേരി !

മലയാളി പുരോഗമിച്ചു എന്ന് നാഴികയ്ക് നാൽപ്പതു വട്ടം ആവർത്തിച്ചു പറഞ്ഞാലും , മാറാതെ ചില സ്വഭാവവൈകൃതങ്ങൾ ഇന്നും ചിലരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. പല ആവർത്തി പല കുറിപ്പുകളും ഇതിനെതിരെ വൈറൽ ആയിട്ടും ഉണ്ട്. എന്നിട്ടും കാര്യമൊന്നുമില്ല.. കുറിപ്പുകൾ വരും പോകും.. ഞങ്ങൾക്ക് സദാചാരം മുഖ്യം ബിഗിലെ…

സദാചാരവും സംസ്കാരവും ഒരു പരിധി വരെ പിടിച്ചുകെട്ടാം.. എന്നാൽ, മതം.. അത് പൊട്ടിയാൽ ഒന്നും ചെയ്യാനാകില്ല. മത വിശ്വാസികളാകുന്നതിനു പകരം മത ജീവികളാകുന്നതിലുണ്ടാകുന്ന വൈകൃതങ്ങളാണ് ഇന്ന് സമൂഹം നേരിടുന്നത്. അതിന്റെ വ്യക്തമായ തെളിവായിരുന്നു രണ്ട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഡാൻസ് ആസ്വദിക്കാതെ അവരുടെ പേരും അതിൽ നിന്ന് മതവും ചൂണ്ടിയെടുത്തത് .

മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ വിദ്വേഷ പ്രചാരണമാണ് ഇപ്പോഴും ചർച്ചയാകുന്നത് .

ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹൈ കോടതി അഭിഭാഷകനായ ആർ കൃഷ്ണരാജ് പറഞ്ഞ മോശം പരാമർശമായിരുന്നു എല്ലാത്തിനും തുടക്കമായത്.

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എന്നായിരുന്നു ആർ കൃഷ്ണരാജ് കുറിച്ചിരുന്നത്.

അതെ സമയം നിരവധി പേരാണ് അഭിഭാഷകനെതിരെ പ്രതിഷേധ പോസ്റ്റുകളും കമ്മെന്റുകളുമായി എത്തിയത് . ഇപ്പോഴിതാ ഇതിനെതിരെ ആക്റ്റിവിസ്റ്റും ബിഗ് ബോസ് ഫെയിമുമായ ജസ്ല മാടശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്.

പണ്ടു് ഞാനും ഒന്നു ഡാൻസു് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.

മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ടു്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും.

ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.
എന്നാണ് ജസ്ല ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പണ്ട് ഒരാണും പെണ്ണും ഒന്നിച്ചിരുന്നാൽ തന്നെ പ്രശ്‌നമായിരുന്നു. അതിൽ ചെറിയ മാറ്റമൊക്കെ കാലം കടന്നുപോയതനുസരിച്ച് ഉണ്ടായെന്ന് പറയാമോ? .ഏതായാലും കാലം മുന്നോട്ട് പോകുമ്പോൾ ചില മനുഷ്യർ പിന്നോട്ട് പോകുന്നതിന്റെ തെളിവാണ് ഇപ്പോൾ ഒരാണും പെണ്ണും ഡാൻസ് കളിച്ചപ്പോൾ അവരുടെ പേരിൽ നിന്നും മതം കണ്ടത്തി വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിശ്വാസങ്ങൾക്ക് മുകളിലാണ് മാനവികത വളരേണ്ടത് .

about jasla madasseri

More in Malayalam

Trending

Recent

To Top