Malayalam
അതെല്ലാം അവന്റെ സ്ട്രാറ്റജിയാണ്; മണിക്കുട്ടനെ കണ്ണും അടച്ചു വിശ്വസിക്കണ്ട; കാരണം തുറന്നടിച്ച് ഫിറോസ്
അതെല്ലാം അവന്റെ സ്ട്രാറ്റജിയാണ്; മണിക്കുട്ടനെ കണ്ണും അടച്ചു വിശ്വസിക്കണ്ട; കാരണം തുറന്നടിച്ച് ഫിറോസ്
ബിഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. ഷോയിൽ മണികുട്ടനാണ് തങ്ങളുടെ പ്രിയതാരമെന്ന് പറഞ്ഞ് കൊണ്ട് പലരും സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.
എന്നാൽ മണിക്കുട്ടൻ വീട്ടിൽ കാണിക്കുന്നത് ഗെയിം സ്ട്രാറ്റജിയുടെ ഭാഗം ആണെന്ന് പറയുകയാണ് ഫിറോസ്. സജ്നയോടാണ് മണികുട്ടനെക്കുറിച്ച് ഫിറോസ് പറയുന്നത്.
“മണിക്കുട്ടൻ പറയുന്നില്ലേ ഉപയോഗിക്കണ്ടാത്ത വാക്കുകളെ പറ്റി. എന്നിട്ടും ഞാൻ പറയാത്ത ഒരു കാര്യത്തെകുറിച്ചാണ് അവൻ പറയുന്നത്. അത് അവന്റെ തെറ്റിദ്ധാരണ അല്ല. അതൊരു സ്ട്രാറ്റജിയാണ് മനസ്സിലായോ. എന്തായാലൂം വഴക്കുകൂടിയാൽ വാക്കുകൾ വീഴുമല്ലോ. ചുമ്മാ അങ്ങുപറയുവാ ഉപയോഗിക്കുന്ന വാക്കുകൾ എന്ന്.
ഞാൻ വിചാരിച്ചു എന്തേലും ശക്തമായ വാക്കുകൾ ഉപയോഗിച്ചെന്ന്. മുഖത്തുനിന്നും കരി ഇളകിവീഴും എന്ന് പറഞ്ഞതിനെ അവൻ ബിൽഡപ്പ് ചെയ്തു പറയുകയാണ്. അന്ന് തന്നെ പ്രാങ്ക് ചെയ്തപ്പോൾ ലാലേട്ടന്റെ അടുത്തുള്ള സംസാരം ഓർമ്മയുണ്ടോ. അവനും അവനു പറയാനുള്ളത് പറയും സ്ട്രാറ്റജിയിൽ കൂടെ”, എന്നായിരുന്നു ഫിറോസ് ഖാന്റെ സംസാരം.
അതേസമയം ഫിറോസ്ഖാനും സജ്നക്കും താക്കീതും കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ മോഹൻലാൽ നൽകുകയുണ്ടായി. നിയമങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ രണ്ടുപേർക്കും പുറത്തേക്ക് വരാമെന്ന് ലാൽ പറഞ്ഞു. ഇരുവർക്കും അതിനുള്ള പണിഷ്‌മെന്റും ലാൽ നൽകുകയുണ്ടായി.