Connect with us

‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു

Malayalam

‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു

‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു

നടനും സംവിധായകനുമായ ലാലും ജീന്‍ പോളും ചേര്‍ന്നൊരുക്കിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, മുകേഷ് എന്നിവരുടെ പഴയകാല നര്‍മ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായ ഈ ചിത്രത്തിലെ ഇന്നസെന്റിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാല്‍. ഒരു അഭിമുഖത്തില്‍ ആണ് ലാല്‍ ഇതേകുറിച്ച് പറഞ്ഞത്.

ഇന്നച്ചന്‍ അപാരമായ പ്രകടനമാണു കാഴ്ചവച്ചിരിക്കുന്നത്. പ്രിവ്യൂ ഷോയ്ക്ക് ഇന്നസന്റ് കുടുംബത്തോടൊപ്പമാണെത്തിയത്. ‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്നാണ് ഇന്നസന്റിന്റെ ഭാര്യ ചിത്രം കണ്ടു കഴിഞ്ഞു ചോദിച്ചത്. ‘എടീ, അതേ, നീ വൈകുന്നേരമാകുമ്പോള്‍ ഓരോ ലക്ഷം രൂപയുടെ ചെക്ക് എഴുതിത്താ, ഞാന്‍ വീട്ടിലും ഇതുപോലെ ഉഷാറായിരിക്കാം’ എന്നായിരുന്നു ഇന്നച്ചന്റെ കൗണ്ടര്‍.

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു്.

ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്ഡൗണിന് പിന്നാലെയാണ് പൂര്‍ത്തിയാക്കിയത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് യാക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.

Continue Reading
You may also like...

More in Malayalam

Trending