Connect with us

ഇൻസ്റ്റഗ്രാമിൽ മത്സരിച്ചുള്ള വർക്കൗട്ടുമായി പാ‍ർവതിയും റിമയും; ഇത്രക്ക് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ !

Actress

ഇൻസ്റ്റഗ്രാമിൽ മത്സരിച്ചുള്ള വർക്കൗട്ടുമായി പാ‍ർവതിയും റിമയും; ഇത്രക്ക് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ !

ഇൻസ്റ്റഗ്രാമിൽ മത്സരിച്ചുള്ള വർക്കൗട്ടുമായി പാ‍ർവതിയും റിമയും; ഇത്രക്ക് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ !

മലയാളികളുടെ പ്രിയതാരമാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ എത്തി ബി​ഗ് സ്ക്രീനിൽ ‍തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും തന്റെ തുറന്ന നിലപാടുകളിൽ നിരവധി വിമർശനങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ മലയാള സിനിമയിലെ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ നായികയാണ് റിമ കല്ലിങ്കൽ. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്നയാൾ. നടിയും നർത്തിയും നിർമാതാവുമില്ലെമാണ് റിമ.

സിനിമയിലും സോഷ്യൽമീഡിയിലും ഏറെ ആരാധകരുള്ള താരങ്ങളാണ് റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയാൻ തെല്ലും ഭയമില്ലാത്തവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് മത്സരിച്ചുള്ള വർക്ക്ഔട്ട് വീഡിയോകളുമായി എത്തിയിരിക്കുകയാണ്. വീഡിയോയിൽ നേർക്കുനേർ നിന്ന് ഇരുവരും വര്‍ക്കൗട്ട് നടത്തുന്നതും വ്യത്യസ്തമായ വ്യായാമ മുറകള്‍ പരിശീലിക്കുന്നതുമൊക്കെ കാണാം. ഒരു കോറിഡോറിലെ ചുവരിൽ ചാരി നിന്നുകൊണ്ട് കസേരയിൽ ഇരിക്കുന്നതുപോലെ ഇരുന്ന് ഡംബ്ബെൽസ് ഉയർത്തുന്ന വീഡിയോയും പ്ലാങ്ക് ചെയ്യുന്നതിനിടെ ഇരു ഗ്ലാസുകളിലേക്ക് വെള്ളം പകരുന്ന രീതിയിലുള്ള റിമയുടെ വര്‍ക്കൗട്ടും മറ്റുമൊക്കെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

ഇരുവരുടേയും ഇൻസ്റ്റ സ്റ്റോറിയിലാണ് ഈ വിഡോയകള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകളും മറ്റും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ഇങ്ങനെ പലതും നുമ്മ ചെയ്യും’ എന്നും പാർവതി ഒരു വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്. വീട്ടിൽ തന്നെയിരുന്നുള്ള വര്‍ക്കൗട്ടാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരേ ജിം ട്രെയിനറുടെ അടുത്താണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഭീഗരൻ എന്നറിയപ്പെടുന്ന റിഹാബാണ് ഇവരുടെ ജിം ട്രെയിനര്‍. മുമ്പും ഇരുവരും തങ്ങളുടെ വ്യായാമമുറകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള ഈ വ്യായാമ വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്.

malayalam

More in Actress

Trending

Recent

To Top