Connect with us

‘പാട്ട് ലോഞ്ച് ചെയ്യണമെങ്കിൽ ഇങ്ങനെ ചെയ്യണം’ ഞെട്ടലോടെ ബഡ്ഡി ടോക്സിൽ ആർ ജെ സുമി!

Actress

‘പാട്ട് ലോഞ്ച് ചെയ്യണമെങ്കിൽ ഇങ്ങനെ ചെയ്യണം’ ഞെട്ടലോടെ ബഡ്ഡി ടോക്സിൽ ആർ ജെ സുമി!

‘പാട്ട് ലോഞ്ച് ചെയ്യണമെങ്കിൽ ഇങ്ങനെ ചെയ്യണം’ ഞെട്ടലോടെ ബഡ്ഡി ടോക്സിൽ ആർ ജെ സുമി!

ശബ്ദം കൊണ്ട് സഹജീവികളെ സ്വാധീനിക്കാൻ പറ്റുക എന്നത് ഏറ്റവും വലിയൊരു കാര്യമാണ്. ആ കാര്യത്തിൽ പാട്ടുക്കാർ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് പറഞ്ഞുകൊണ്ടാണ് പിന്നണി ഗായിക സരിത റാം ബഡ്ഡി ടോക്സ് ആരംഭിച്ചത്. സംഗീതവും നൃത്തവും സാഹിത്യവും അങ്ങനെ സകല കലയെയും കലാകാരന്മാരെയും കൂടാതെ കാണാമറയത്തുള്ള ഒരു പിടി കലാകാരന്മാരെയും ടെക്‌നിഷ്യന്സിനേയും പ്രേഷേകർക്ക് മുൻപിൽ പരിചയപ്പെടുത്താൻ വേണ്ടി ബഡ്ഡി ടാക്സ് നിങ്ങൾക്ക് മുന്നിലേക്ക് എത്തി കഴിഞ്ഞു. ബഡ്ഡി ടോക്സ് എന്ന് പറയുന്ന ഈയൊരു ഓൺലൈൻ ചാനലിന് നേതൃത്വം നൽകിയിരിക്കുന്നത് സരിത റാമാണ്. നിലവിൽ മീഡിയ ഫീൽഡിൽ സജീവമാണ് സരിത.

കഴിഞ്ഞ എപ്പിസോഡിൽ ബഡ്ഡി ടോക്സിൽ അതിഥിയായി എത്തിയത് ശബ്ദം കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട ആർ ജെ സുമിയാണ്. സംഗീതജ്ഞരെ പോലെ ശബ്ദം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കുന്ന മറ്റൊരു വിഭാഗമുണ്ട് അവരാണ് റേഡിയോ ജോകീസ് എന്ന് പറഞ്ഞുകൊണ്ടാണ് സരിത ആർ ജെ സുമിയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. പൊതുവെ ആർ ജെ സുമിയുടെ ചിരിയും കളിയും തമാശയും നിറഞ്ഞ സംസാരമാണ് നമ്മൾ കേട്ടിട്ടുള്ളത് എന്നാൽ അടുത്തിടെ സംഗീതത്തിലും ചുവട് വെച്ചിരിക്കുകയാണ് താരം.

കഴിഞ്ഞ മാസം ഫെബ്രുവരി 14 വാലെൻറ്റായിൻസ് ദിവസമാണ് ആർ ജെ സുമി പാടി അഭിനയിച്ച വീഡിയോ കവർ സോങ് പുറത്തിറക്കിയത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രേക്ഷകരുമായി വീഡിയോ സോങ് താരം പങ്കുവെച്ചിരിക്കുന്നത്. ഉന്നക്കാഹ പുറതേനേ എന്നാതാഴകാ …പിരിയമ്മൽ ഇരിപ്പെനെ പകലിരവാ …എന്ന് തുടങ്ങുന്ന ഗാനമാണ് ആർ ജെ സുമി വീഡിയോ കവർ സോങ്ങായി അവതരിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ സോങ് ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ വേറിട്ടൊരു അനുഭവം സരിതയുമായി പങ്കുവെച്ചിരിക്കുകയാണ് സുമി.

വീഡിയോ കവർ സോങ് ഷൂട്ട് ചെയ്‌തതിന്‌ തൊട്ട് മുൻപ് തനിക്ക് ഒരു ഫോൺ കാൾ വന്നുവെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താൻ ചെയ്യാനൊരുങ്ങുന്നു വീഡിയോ സ്വന്തം പേജിലൂടെ ലോഞ്ച് ചെയ്യണമെങ്കിൽ അങ്ങനെ ചെയ്യണമെന്ന് ആയാൾ ആവശ്യപ്പെട്ടതായി സുമി പറയുന്നു. ആരാണ് വിളിച്ചതെന്ന് സരിത ആകാംഷയോടെ ചോദിച്ചപ്പോൾ വളരെ പ്രശസ്തനായ ഒരാളാണെന്നും എല്ലാവർക്കും അറിയാമെന്നും അതുകൊണ്ടുതന്നെ താനിവിടെയിപ്പോൾ പറയുന്നില്ലായെന്നുമാണ് സുമി പറഞ്ഞത്.

അതിനിടയിൽ സരിതയുടെ തന്ത്രപൂർവ്വമുള്ള സംഭാഷണത്തിൽ തന്നെ തളർത്തിയ കാര്യം സുമി പറയാതെ പറഞ്ഞു. ഈ ഷോയുടെ ടൈറ്റിൽ എന്ത് കൊടുക്കാമെന്ന് സരിത പറഞ്ഞു വരുന്നതിനിടയിൽ ‘ഫേസ്ബുക്കിൽ ഒരു പാട്ട് ലോഞ്ച് ചെയ്യാനായി ചോദിച്ച പ്രതിഫലം എന്ത്’ ഇങ്ങനെ ഒരു ടൈറ്റിൽ കൊടുക്കാമെന്ന് സുമി തമാശ രൂപത്തിൽ പറഞ്ഞു. ഈ സംഭാഷണത്തിലൂടെ സുമിയെ മാനസികമായി തളർത്തിയ കാര്യം ഫ്ലാഷ് ആയിമാറി. ഇതിപ്പോൾ ജനങ്ങൾക്കിടയിൽ വലിയൊരു ചർച്ച വിഷയമായി മാറികൊണ്ടിരിക്കൊണ്ടിരിക്കുകയാണ്. ഒരു പാട്ട് ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്യാൻ സുമിയോട് വൻ തുക പ്രതിഫലമായി ചോദിച്ച പ്രശസ്തൻ ആരാണെന്ന അന്വേഷണത്തിലാണ് പ്രേക്ഷകർ.

buddytalks

More in Actress

Trending

Recent

To Top