Connect with us

‘ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാര്‍ട്ട്ണര്‍’; ആഷിഖ് അബുവിന് പിറന്നാള്‍ ആശംസകളുമായി റിമ കല്ലിങ്കല്‍

Malayalam

‘ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാര്‍ട്ട്ണര്‍’; ആഷിഖ് അബുവിന് പിറന്നാള്‍ ആശംസകളുമായി റിമ കല്ലിങ്കല്‍

‘ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാര്‍ട്ട്ണര്‍’; ആഷിഖ് അബുവിന് പിറന്നാള്‍ ആശംസകളുമായി റിമ കല്ലിങ്കല്‍

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികള്‍ ഒരാള്‍ കൂടിയാണ് റിമ കല്ലിങ്കല്‍ കുറച്ച് കാലമായി റിമ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ മറ്റ് വര്‍ക്കുകളുമായി നടി സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

സംവിധായകന്‍ ആഷിഖ് ആബുവാണ് താരത്തിന്റെ ഭര്‍ത്താവ്. 2012ല്‍ ഇറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആദ്യമായി ആഷിഖ് അബുവിനോടൊപ്പം ആദ്യമായി റിമ കല്ലിങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പ്രണയത്തിലായിരുന്ന ഇരുവരും 2013ല്‍ വിവാഹിതരായി. ഇടക്ക് കുറച്ച് കാലം ഇരുവരും ലിവിംഗ് റിലേഷനിലായിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

2013ല്‍ നവംബര്‍ 1ന് എറണാകുളം കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരും അവരവരുടെ തിരക്കുകളില്‍ മുഴുകുന്ന ആളുകളുമാണ്. ആഷിഖ് അബു പുതിയ ചിത്രത്തിന്റെ തിരക്കുകളിലും റിമ തന്റെ ഡാന്‍സിന്റെ തിരക്കുകളിലുമാണ്. ഇരുവരും തമ്മിലുള്ള യാത്രകളും റിമയുടെ തന്നെ ആഷിഖ് എടുത്ത ചിത്രങ്ങളും പലപ്പോഴും വൈറല്‍ ആവുകയും വിമര്‍ശന വിധേയമാകുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ അടുത്ത കുറച്ച് കാലങ്ങളായി ആഷിഖിന്റെ ഇന്‍സ്റ്റഗ്രാമില്‍ റിമയെക്കുറച്ചോ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ആഷിഖിന്റെയോ സാന്നിധ്യം കാണാറില്ലായിരുന്നു. കഴിഞ്ഞയാഴ്ച റിമ കല്ലിങ്കലിന്റെ പിറന്നാളായിരുന്നു. പിറന്നാളിന് റിമക്കൊപ്പമുള്ള ഫോട്ടോയോ പിറന്നാള്‍ ആശംസയോ ഒന്നും ആഷിക് അബു ഇട്ടതായി കണ്ടില്ല. റിമ തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലും ആഷിഖ് അബു കമന്റ് ചെയ്യുകയോ ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും തമ്മലില്‍ എന്തോ പ്രശ്‌നമുണ്ടെന്നും റിമയും ആഷിഖ് അബുവും തമ്മില്‍ പിരിഞ്ഞെന്നുമുള്ള അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന രീതിയില്‍ ആണ് ഇപ്പോഴിതാ ആഷിഖ് അബുവിന്റെ പിറന്നാള്‍ ദിനത്തിന് റിമ ഇന്‍സ്റ്റഗ്രാമില്‍ ആശംസ അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘ഏറ്റവു മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാര്‍ട്ട്ണര്‍’ എന്ന ക്യാപ്ഷനോടെ ആഷിഖിന്റെ ചെറുപ്പം തൊട്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആഷിഖിന്റെ പിറന്നാള്‍. ഇതോടെ ഇരുവരും പിരിഞ്ഞോ എന്ന അന്വേഷണത്തിന് വിരാമമായിരിക്കുകയാണ്. 2009ല്‍ ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയയാണ് ആഷിഖ് അബു സംവിധാന രംഗത്തേക്ക് കടക്കുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, അഞ്ചു സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഗാംഗ്സ്റ്റര്‍, റാണി പദ്മിനി, മായാനദി, വൈറസ്, ആണും പെണ്ണും ആന്തോളജി ഫിലിമിലെ ഒരു ചിത്രം, നീല വെളിച്ചം എന്നീ ചിത്രങ്ങളാണ് ആഷിഖ് അബു സംവിധാനം ചെയ്തത്.

മഹേഷിന്റെ പ്രതികാരം പ്രൊഡ്യൂസ് ചെയ്തതും ആഷിഖ് അബുവാണ്. ഇപ്പോള്‍ പുതിയ സിനിമയായ റൈഫിള്‍ ക്ലബിന്റെ പണിപ്പുരയിലാണ് ആഷിഖ്. ചിത്രത്തിന്റെ പ്രൊഡ്യൂസറും ഛായാഗ്രഹണവും ആഷിഖ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ആഷിഖ്. തീവ്രം, അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, പറവ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

അതേസമയം, ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും ചെലവിടാറില്ല. പക്ഷെ ചില കാര്യങ്ങള്‍ നമ്മളെ ബാധിക്കും. കാണുമ്പോള്‍ പറയാതിരിക്കില്ല. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മെമ്പറല്ല. പക്ഷെ ഞാന്‍ ലെഫ്റ്റ് ഐഡിയോളജിയുള്ളൊരു ആളാണ്. എനിക്കൊരിക്കലും റൈറ്റ് ഐഡിയോളജിയിലേക്ക് മാറാന്‍ പറ്റില്ല. ഇതിനേക്കാളൊക്കെ മുകളില്‍ നില്‍ക്കുന്നത് എന്റെ ഫെമിനിസ്റ്റ് പൊളിറ്റിക്‌സാണ് എന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

general