Malayalam
സിനിമ കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു പോയി..കാലഘട്ടത്തിന് അനുയോജ്യമായ രാഷ്ട്രീയമാണ്; നിമിഷ സജയൻ
സിനിമ കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു പോയി..കാലഘട്ടത്തിന് അനുയോജ്യമായ രാഷ്ട്രീയമാണ്; നിമിഷ സജയൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്തു. ഇപ്പോൾ ഇതാ ഐവി ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകളാണ് അടുത്തിടെ കണ്ട ഏറ്റവും ഇഷ്ട്ടപെട്ട സിനിമയെന്ന് നിമിഷ സജയന്‍ പറയുന്നു . ഒരു അഭിമുഖ പരിപാടിയിലാണ് നിമിഷയുടെ തുറന്ന് പറച്ചിൽ
നിമിഷ സജയന്റെ വാക്കുകള്‍
‘അവളുടെ രാവുകള്‍ എന്ന സിനിമയുടെ പൊളിറ്റിക്സ് ഇന്നും പ്രധാനമാണ്. ആ സിനിമ ഞാന്‍ അടുത്തിടെ കണ്ടപ്പോള്‍ വല്ലാതെ അത്ഭുതപ്പെട്ടു പോയി. അന്നത്തെ കാലത്താണ് അവര്‍ അങ്ങനെയൊരു സിനിമ ചെയ്തത് എന്ന് ഓര്‍ക്കണം. എന്റെ മനസ്സില്‍ ‘അവളുടെ രാവുകള്‍’ അത്രത്തോളം ടച്ച് ചെയ്തു. അത് ഇന്നും പറഞ്ഞാലും കാലഘട്ടത്തിനു അനുയോജ്യമായ രാഷ്ട്രീയമാണ്. അതിലെ രാഗേന്തു കിരണങ്ങള്‍ എന്ന ഗാനവും എനിക്ക് പ്രിയപ്പെട്ടതാണ്. സീമ ചേച്ചിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആ പ്രായത്തില്‍ അങ്ങനെയൊരു കഥാപാത്രത്തെ ഉള്‍ക്കൊണ്ടു ചെയ്തു വിജയിപ്പിക്കുക എന്നത് വലിയ കാര്യമാണ്. ഒരു സമാന്തര സിനിമ എന്നതിലല്ല അത്തരം വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. തിയേറ്ററില്‍ വിജയിച്ച ഒരു സിനിമയിലാണ് അത്രയും പ്രസക്തമായ ഒരു പൊളിറ്റിക്സ് കൈകാര്യം ചെയ്തിരിക്കുന്നതെന്നോര്‍ക്കുമ്പോൾ മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാതെ തരമില്ല’. നിമിഷ സജയന്‍ പറയുന്നു.
