Connect with us

ഉര്‍വശി കളം നിറഞ്ഞാടേണ്ട സീന്‍ ആയിരുന്നു; സുരേഷ് ഗോപി കാരണം പെട്ടയിലായിപ്പോയ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡൈന്നീസ്

Malayalam

ഉര്‍വശി കളം നിറഞ്ഞാടേണ്ട സീന്‍ ആയിരുന്നു; സുരേഷ് ഗോപി കാരണം പെട്ടയിലായിപ്പോയ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡൈന്നീസ്

ഉര്‍വശി കളം നിറഞ്ഞാടേണ്ട സീന്‍ ആയിരുന്നു; സുരേഷ് ഗോപി കാരണം പെട്ടയിലായിപ്പോയ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് കലൂര്‍ ഡൈന്നീസ്

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഒരുകാലത്ത് ഉര്‍വശിയും സുരേഷ് ഗോപിയും മലയാള സിനിമയ്ക്ക് മികച്ച ഒരു പിടി ചിത്രങ്ങളാണ് സമ്മാനിച്ചത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ഇരുവരും ലോകത്തും സജീവമാണ്. ഇപ്പോഴിത സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡൈന്നീസ്. ചിത്രത്തില്‍ ഉര്‍വശിയായിരുന്നു നായിക. മാധ്യമത്തില്‍ എഴുതുന്ന തന്റെ ആത്മകഥാ പരമ്പരയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കര്‍പ്പൂരദീപം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ജോര്‍ജജ് കിത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയില്‍ ഉര്‍വശിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാന്‍ സുരേഷ് ഗോപി പറഞ്ഞുവെന്നും ഡെന്നീസ് ആത്മകഥയില്‍ പറയുന്നു.
സെറ്റില്‍ എത്തിയ സുരേഷ് ഗോപി സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് തോന്നി. കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു. ഉര്‍വശിയുടെ കഥാപാത്രം കളം നിറഞ്ഞാടുന്ന സീനായിരുന്നു അത്.

നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറഞ്ഞിരുന്നു.അങ്ങനെയൊന്നും മാറ്റിയെഴുതാന്‍പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ സാംഗത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.

തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. മറ്റൊരു ചിത്രത്തിലും ഇത് പോലൊരു സംഭവം ഉണ്ടായിരുന്നു. വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പോലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയിരുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ല. പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

2020 സിനിമയ്ക്ക് നല്ല വര്‍ഷമായിരുന്നില്ലെങ്കിലും ഉര്‍വശിക്കും സുരേഷ് ഗോപിക്കും മികച്ച വര്‍ഷമായിരുന്നു. പോയ വര്‍ഷം മികച്ച ചിത്രങ്ങളായിരുന്നു താരങ്ങളുടേതായി പുറത്തു വന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട് ലോക്ക് ഡൗണിന് മുന്‍പ് പുറത്തു വന്ന ചിത്രമായിരുന്നു . ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പുത്തം പുതു കാലൈ, സൂരറൈ പോട്ര്, മൂക്കൂത്തി അമ്മന്‍ തുടങ്ങിയവയാണ് 2020 ല്‍ പുറത്തിറങ്ങിയ ഉര്‍വശിയുടെ ചിത്രങ്ങള്‍. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top