Connect with us

വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി ; രഞ്ജിത്തിന്റെ പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് ജിഷിൻ

Malayalam

വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി ; രഞ്ജിത്തിന്റെ പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് ജിഷിൻ

വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി ; രഞ്ജിത്തിന്റെ പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് ജിഷിൻ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് താരദമ്പതികളായ ജിഷിനും ഭാര്യ വരദയും . ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോഴിതാ പുതിയൊരു ചിത്രവും കുറിപ്പുമായി എത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ. അടുത്ത സുഹൃത്തും നടനുമായ രഞ്ജിത്ത് രാജിൻ്റെ പുതിയ പരമ്പരയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

എന്റെ ഭാര്യ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പരയിലൂടെ വർഷങ്ങൾക്ക് ശേഷം നായകനായി തിരിച്ചു വരുന്ന സന്തോഷം അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് ജിഷിൻ എത്തിയിരിക്കുന്നത്. രഞ്ജിത്തിൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘വർഷങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ ഞാൻ നായകനായി വീണ്ടും തിരിച്ചെത്തുന്ന എന്റെ പുതിയ സീരിയൽ “എന്റെ ഭാര്യ” ഫ്ലവേഴ്സ് ചാനലിലൂടെ ഉടൻ നിങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്നു, നാളിതു വരെ തന്ന എല്ലാ സപ്പോർട്ടും പ്രാർത്ഥനയും എന്റെ ഇ വർക്കിനും ഉണ്ടാമെന്ന പ്രതീക്ഷയിൽ ഞാൻ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും എത്തുകയാണ് എല്ലാ ദിവസവും ഉച്ചയ്‌ക്കു 2 മണിക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണം.’ രഞ്ജിത്ത് കുറിച്ചു.

രഞ്ജിത്തിൻ്റെ ഈ ഇൻസ്റ്റാഗ്രാം കുറിപ്പിൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജിഷിൻ്റെ പോസ്റ്റ്. . ‘വന്ന് വന്ന് ഇവന്റെ ഐഡി വരെ ഇവന് പണി കൊടുത്തു തുടങ്ങി. 1523 വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? . പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി . എന്തായാലും ഫ്ലവേഴ്സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന എന്റെ രണ്ടു ചങ്കുകളുടെയും രഞ്ജിത്ത് രാജിൻ്റെയും മഹേഷ് ലക്ഷ്മണൻ്റെയും പുതിയ സീരിയൽ “എന്റെ ഭാര്യ” ക്ക് എന്റെ എല്ലാ വിധ ആശംസകളും.’

‘കൂടാതെ ‘എന്റെ ഭാര്യ’ അഭിനയിക്കുന്ന, ഫ്ലവേഴ്സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 1 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന “മൂടൽമഞ്ഞ്” എന്ന സീരിയലിനും എന്റെ ആശംസകൾ. ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ.. ഒന്ന് കൂടി വായിച്ച് നോക്ക്. അപ്പൊ മനസ്സിലാവും. ചുരുക്കം പറഞ്ഞാൽ രണ്ടു സീരിയലിനും ആശംസകൾ. Note: രഞ്ജിത്തേ.. ഒരുദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്നുണ്ട് കേട്ടോ.’ ജിഷിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top