Connect with us

എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിതന്നു; സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ആദ്യം പഠിച്ചത് അദ്ദേഹത്തില്‍ നിന്നായിരുന്നു

Malayalam

എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിതന്നു; സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ആദ്യം പഠിച്ചത് അദ്ദേഹത്തില്‍ നിന്നായിരുന്നു

എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിതന്നു; സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ആദ്യം പഠിച്ചത് അദ്ദേഹത്തില്‍ നിന്നായിരുന്നു

വനിത ദിനത്തിൽ ആക്ടിവിസ്റ്റും ബിഗ്‌ബോസ് താരവുമായ ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്നെ ഹൈസ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകനെ കുറിച്ചാണ് വനിത ദിനത്തില്‍ ദിയ സന പറയുന്നത്. സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ആദ്യം പഠിച്ചത് സാറില്‍ നിന്നാണ്… നമ്മുടെ വിശ്വാസങ്ങളായിക്കോട്ടെ എന്ത് കാര്യമായാലും എല്ലാം ജീവിതത്തില്‍ കൂടെ നിര്‍ത്തികൊണ്ട് തന്നെ എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിത്തന്നതും ചിന്തിക്കാന്‍ പഠിപ്പിച്ചതും സര്‍ തന്നെയാണെന്ന് ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.

ദിയ സനയുടെ കുറിപ്പ്

ഈ വനിതാ ദിനത്തില്‍ എനിക്ക് പ്രത്യേകമായി പങ്കുവക്കാനുള്ളത് എന്നെ കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിപ്പിച്ച റഷീദ് സാറിന് വേണ്ടിയാണ്… സ്വതന്ത്രമായി ചിന്തിക്കാന്‍ ഞാന്‍ ആദ്യം പഠിച്ചത് സാറില്‍ നിന്നാണ്… നമ്മുടെ വിശ്വാസങ്ങളായിക്കോട്ടെ എന്ത് കാര്യമായാലും എല്ലാം ജീവിതത്തില്‍ കൂടെ നിര്‍ത്തികൊണ്ട് തന്നെ എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിത്തന്നതും ചിന്തിക്കാന്‍ പഠിപ്പിച്ചതും സര്‍ തന്നെയാണ്… ഇന്നും എന്റെ വിശ്വാസങ്ങളെ എന്റെ മതത്തെ ഒക്കെ ഓരോരുത്തര്‍ ചോദ്യം ചെയ്യപ്പെടുമ്പോളും സാറിന്റെ ഷജിന എന്ന സ്റ്റുഡന്റ് കുടുംബത്തിലെ വാപ്പയുടെ സ്ഥാനമായി കണ്ടുകൊണ്ട് സാര്‍ പറഞ്ഞുതന്ന കാര്യങ്ങളെ പോസിറ്റീവ് ആയി എടുത്ത് മുന്നോട്ട് പോകുന്നുണ്ട്…

എപ്പോഴും തെറ്റുകുറ്റങ്ങള്‍ കാണുമ്പോള്‍ പറഞ്ഞ് തരുന്ന ഒരു നല്ല സൗഹൃദവലയം എനിക്ക് ചുറ്റുമുണ്ട്… അത്‌കൊണ്ട് തന്നെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ബന്ധങ്ങളില്‍ സാര്‍ കൂടെത്തന്നെയുണ്ട്… യൂത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഓരോ കൊമ്പടീഷനും കഴിയുമ്പോള്‍ ചായയും ചോറുമൊക്കെ വാങ്ങിത്തന്നു കൂടെ നടക്കുന്ന സാറിനെ ഓര്‍മിക്കുകയാണ് ഞാന്‍… സാര്‍ പഠിപ്പിച്ചിരുന്ന വിഷയം മലയാളമാണ്.. എനിക്കാണെങ്കില്‍ മലയാളം മാത്രേ അറിയുള്ളൂ.. വേറെ ഒരു വിഷയത്തിനും എനിക്ക് മാര്‍ക്കില്ല മലയാളത്തിനാണെങ്കില്‍ 50 ല്‍ ഒരു 40,45 ഒക്കെ കിട്ടും… സാറിന്റെ വിചാരം ഞാന്‍ നല്ല പഠിക്കണ കുട്ടിയെന്ന.. എനിക്കാണെങ്കില്‍ ഒന്നും അറിയില്ല ബാക്കി വിഷയങ്ങള്‍ക് ഒക്കെ എനിക്ക് 15,20 ഒക്കെ കൂടിപ്പോയാല്‍ കിട്ടുമായിരുന്നു.. അങ്ങനെ സാറിനെ പറ്റിച്ചു നല്ല പിള്ള ചമഞ്ഞു സാറിന്റെ ക്‌ളാസില്‍ ഞാനിരിക്കുമായിരുന്നു…

എന്റെ സ്‌കൂളും കോളേജും എല്ലാം 10 ആം ക്‌ളാസോടെ തീര്‍ന്നു… പിന്നെ പഠിക്കാന്‍ പറ്റിയിട്ടില്ല… പിന്നെപ്പോഴോ 12 ആം തരം പ്രൈവറ്റായി എഴുതിയെടുത്തു… അവിടെവരെയേ എനിക്ക് വിദ്യാഭ്യാസം ഉള്ളൂ.. സാറിന്റെ കയ്യില്‍ നിന്നും വായിക്കാന്‍ ബുക്ക് എടുക്കും.. തിരിച് കൊടുക്കാതെ ബുക്ക് വേറെ ആരുടെയെങ്കിലും കയ്യില്‍ മറിഞ്ഞു പോകും.. പാവം സാര്‍ കുറെ വഴക്കുപറയും എന്നാലും പിന്നേം ബുക്കും ചോദിച്ച് ചെല്ലും… ബുക്കും തരും വഴക്കും തരും. 2 ദിവസം മുന്‍പ് സാറിനെ കാണാന്‍ പോയി… സാറിന്റെ വീട്ടിലെ ലൈബ്രറിയില്‍ നിന്നും അവിടെ വച്ച് എ. അയ്യപ്പന്റെ ‘ഭൂമിയുടെ കാവല്‍കാരന്‍’ എന്ന കവിത പുസ്തകവും സമ്മാനിച്ചാണ് സാര്‍ എന്നെ വിട്ടത്… മറക്കില്ല സാര്‍… എന്റെ വുമന്‍സ് ഡേ ഓര്‍മകളില്‍ എപ്പോഴും സ്ത്രീകളുള്ളിടത് ഇന്ന് സാറിനെ ഓര്‍ക്കുന്നു.

More in Malayalam

Trending

Recent

To Top