Connect with us

നെഗറ്റീവ് കമന്റ് വന്നാല്‍ അഞ്ചു മിനിറ്റ് വിഷമിക്കും എന്നാല്‍ പ്രശ്‌നം മറ്റൊന്നാണ്; തുറന്ന് പറഞ്ഞ് എസ്തര്‍

Malayalam

നെഗറ്റീവ് കമന്റ് വന്നാല്‍ അഞ്ചു മിനിറ്റ് വിഷമിക്കും എന്നാല്‍ പ്രശ്‌നം മറ്റൊന്നാണ്; തുറന്ന് പറഞ്ഞ് എസ്തര്‍

നെഗറ്റീവ് കമന്റ് വന്നാല്‍ അഞ്ചു മിനിറ്റ് വിഷമിക്കും എന്നാല്‍ പ്രശ്‌നം മറ്റൊന്നാണ്; തുറന്ന് പറഞ്ഞ് എസ്തര്‍

പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങളില്‍ ഒന്നാണ് എസ്തര്‍ അനിലിന്റേത്. ദൃശ്യം എനന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ദൃശ്യം 2 വിലും ശ്രദ്ധേയ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ടവരെല്ലാം ദൃശ്യം 2 വിലെ അനുമോള്‍ ഏറെ മാറിപ്പോയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എസ്തര്‍ മാറിയെന്ന് ആദ്യം പറഞ്ഞത് സെറ്റിലുണ്ടായിരുന്നവരാണെന്നാണ് താരം പറയുന്നത്. മുമ്പ് എല്ലാവരോടും അങ്ങോട്ട് കയറി മിണ്ടിയിരുന്നയാള്‍ ദൃശ്യം 2വില്‍ എത്തിയപ്പോള്‍ ലാപ്‌ടോപ്പിനു മുന്നിലിരുന്നു പഠിത്തമായിരുന്നു എന്നും എസ്തര്‍ പറയുന്നു.

ലോക്ഡൗണ്‍ ആയതോടെ ക്ലാസുകള്‍ ഓണ്‍ലൈനായി. ആ സമയത്താണ് ജീത്തു അങ്കിള്‍ ദൃശ്യം രണ്ടാം ഭാഗത്തെക്കുറിച്ചു പറയുന്നത്. ലോക്ഡൗണിന്റെ നിരാശക്കാലത്തില്‍ നിന്നുള്ള രക്ഷപ്പെടലും പ്രതീക്ഷയും ആയിരുന്നു ഷൂട്ടിങ്. അതിനൊപ്പം, സെറ്റിലിരുന്ന് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തു, പരീക്ഷയും എഴുതി. ‘എസ്തര്‍ ആ റൂമിലിരുന്നു കോപ്പിയടിക്കുന്നുണ്ടാവും, കോപ്പിയടിച്ചാ പാസ്സാകുന്നേ’ എന്നൊക്കെ പറഞ്ഞു ലാലങ്കിള്‍ കളിയാക്കിയിരുന്നു. പരീക്ഷാ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം നന്നായി നടന്നു. ദൃശ്യം ആദ്യ ഭാഗത്തിലേതു പോലെ, വളരെ ചാലഞ്ചിങ്ങായ വേഷമല്ലെങ്കിലും വീണ്ടും അനുമോളെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

11ാം ക്ലാസില്‍ വച്ചാണ് മുംബൈ സെന്റ് സേവ്യേഴ്‌സില്‍ പഠിക്കമെന്ന ആഗ്രഹം തോന്നുന്നത്. നല്ല ഭംഗിയുള്ള കോളജ്, കുറെ സിനിമകളിലൊക്കെ കാണുന്നതാണല്ലോ. എന്തെങ്കിലുമൊരു ലക്ഷ്യം ഉണ്ടെങ്കിലാണ് എനിക്കു പഠിക്കാനും കാര്യങ്ങള്‍ ചെയ്യാനുമൊക്കെ തോന്നുക. പരീക്ഷ കഴിഞ്ഞാല്‍ ട്രിപ് പോകാമല്ലോ, കൂട്ടുകാരെ കാണാമല്ലോ എന്നൊക്കെ ചില ചെറിയ കാര്യങ്ങള്‍ മുന്‍കൂട്ടി സെറ്റ് ചെയ്താല്‍ പിന്നെ മോട്ടിവേഷന്‍ ആയി. അതുപോലെ സെന്റ് സേവ്യേഴ്‌സില്‍ ചേരണമെന്ന മോഹത്തോടെയാണ് പ്ലസ്ടു പരീക്ഷയ്ക്കു കുത്തിയിരുന്നു പഠിച്ചത്. മുംബൈയിലേക്കു പോയതു നല്ല തീരുമാനമായിരുന്നു. അത്ര നന്നായി കോളജ് ലൈഫ് ആസ്വദിച്ചു എന്നും താരം പറയുന്നു.

പണ്ടേ തന്നെ ഹിന്ദി സിനിമകളോടും അതിലെ കഥയോടും പ്രിയം തോന്നിയിട്ടില്ല. കൂട്ടുകാര്‍ നിര്‍ബന്ധിച്ച് രണ്ടിടത്ത് ഓഡിഷനു പോയിരുന്നു. പക്ഷേ, വെളുത്തിരിക്കണം, പ്രത്യേക സ്‌റ്റൈലില്‍ സംസാരിക്കണം എന്നൊക്കെയുള്ള അവരുടെ ചില രീതികളോട് ഒട്ടും യോജിക്കാനായിട്ടില്ല. ബോളിവുഡ് മോശമാണെന്നല്ല. എവിടെയായാലും നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. മുംൈബ നഗരത്തിന്റെ വൈബ്‌സ് ഇഷ്ടമാണ്. ബോളിവുഡ് മനസ്സിലില്ലെന്നും എസ്തര്‍ പറയുന്നു. അടുത്ത കാലത്തായി എസ്തറിന്റെ ചിത്രങ്ങള്‍ക്ക് നേരം വലിയ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നെഗറ്റീവ് കമന്റ് വന്നാല്‍ 5 മിനിറ്റ് വിഷമം ഉണ്ടാകും എന്നും അത് പതിയെ മാറുമെന്നും താരം പറയുന്നു. പക്ഷേ, അതു മാറും. പ്രശ്‌നം അതല്ല, ഞാന്‍ അല്ലെങ്കില്‍ ഒരു സ്ത്രീയെന്നു പറയുമ്പോള്‍ ഒറ്റയൊരാളല്ല ബാധിക്കപ്പെടുന്നത്, വീട്ടിലിരിക്കുന്നവര്‍ പോലും ഉള്‍പ്പെടുകയാണ്. അവരെയും ചീത്തവിളിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതെ മാറിനില്‍ക്കാറാണു പതിവ് എന്നും എസ്തര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top