Connect with us

അഹാനയും ഇഷാനിയും എന്റെ മക്കളാണ് പക്ഷെ അഹാനയുടെ ചിത്രത്തിൽ നിന്നും എനിക്ക് അത് ലഭിച്ചില്ല; കൃഷ്ണകുമാർ പറയുന്നു

Actor

അഹാനയും ഇഷാനിയും എന്റെ മക്കളാണ് പക്ഷെ അഹാനയുടെ ചിത്രത്തിൽ നിന്നും എനിക്ക് അത് ലഭിച്ചില്ല; കൃഷ്ണകുമാർ പറയുന്നു

അഹാനയും ഇഷാനിയും എന്റെ മക്കളാണ് പക്ഷെ അഹാനയുടെ ചിത്രത്തിൽ നിന്നും എനിക്ക് അത് ലഭിച്ചില്ല; കൃഷ്ണകുമാർ പറയുന്നു

നടൻ കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യയും നാല് പെണ്‍മക്കളും യുട്യൂബിലും സോഷ്യല്‍ മീഡിയയിലുമായി നിറഞ്ഞ് നില്‍ക്കുകയാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ മലയാള സിനിമയിലെ യുവ നടിമാരുടെ ഇടയില്‍ ശ്രദ്ധേയയായി കഴിഞ്ഞു. അഹാനയ്ക്ക് പുറമെ ഇഷാനി കൂടി അഭിനയ രംഗത്തേക്ക് എത്തുകയാണ്. മകളുടെ ആദ്യ ചിത്രം മമ്മൂട്ടി നായകനായി എത്തുന്ന വണ്‍ ആയതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ഇതേ ചിത്രത്തില്‍ കൃഷ്ണകുമാറും ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം, ‘ശ്രീ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന ‘വണ്‍’ എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ്.’പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. സന്തോഷം. മകള്‍ ആഹാന അഭിനയിച്ച സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണില്‍ എനിക്കും ഒരു കഥാപാത്രമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷം.. ദൈവത്തിനു നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്..’

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം പ്രശംസ നേടിയിരുന്നു. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഷൂട്ടിംഗ്. 2020ല്‍ ആണ് റിലീസ്.

malayalam

More in Actor

Trending