Social Media
പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ട്; വൈറലായി പുതിയ വീഡിയോ
പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ട്; വൈറലായി പുതിയ വീഡിയോ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മറ്റ് സഹോദരിമാരെ പോലെ എപ്പോഴും ഇഷാനി വീഡിയോകൾ പങ്കുവെക്കാറില്ല.
ഇടയ്ക്ക് വെച്ച് സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പിന്നീട് താരം സിനിമയിലേയ്ക്ക് എത്തിയിരുന്നില്ല. ഇപ്പോൾ ഫോട്ടോഷൂട്ടുകളും ആഡുകളും മറ്റുമായി കരിയർ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇഷാനി. ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് ഇഷാനി യുട്യൂബിൽ പങ്കുവെച്ചത്. ഹൈദരാബാദിലേക്ക് നടത്തിയ ഏറ്റവും പുതിയ ട്രിപ്പിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഏറെയും.
ഇത്തവണ ന്യൂഇയറും ഇഷാനി ആഘോഷിച്ചത് ഹൈദരാബാദിലായിരുന്നു. ഒരു ബ്രാന്റ് പ്രമോഷന്റെ ഭാഗമായിരുന്നു യാത്രയെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ ദിയ പറയുന്നുണ്ട്. ഒറ്റയ്ക്കാണ് ഹൈദരാബാദ് വരെ തിരുവനന്തപുരം മുതൽ ഇഷാനി യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് അതിയായ ടെൻഷനുള്ളതായും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്.
ഹൈദരാബാദ് എയർപോട്ടിൽ എത്തിയപ്പോഴാണ് സ്ട്രസ് കുറഞ്ഞതെന്നും ഇഷാനി പറഞ്ഞു. ഹൈദരാബാദിലേക്ക് ഇഷാനിക്ക് സഹായിമായി വളരെ കാലമായുള്ള സുഹൃത്ത് ദേവനിധിയും എത്തിയിരുന്നു. വർക്കിനിടെ ഇരുവരും ചെറുതായി ഹൈദരാബാദ് ഒന്ന് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ഗോൽകൊണ്ട ഫോർട്ട്, മട്ടൻ മന്തി, മനം ചോക്ലേറ്റ് എന്നിവയെല്ലാം കണ്ടും കഴിച്ചും ആസ്വദിക്കുന്ന ഇഷാനിയേയും വ്ലോഗിൽ കാണാം.
ദേവനിധിയെ കൂടാതെ ഇഷാനിയുടെ സുഹൃത്ത് അർജുനും ഇഷാനിക്കൊപ്പം ഉണ്ടായിരുന്നു. അർജുനും സമാനമായി വർക്കിന് വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയത്. ഇരുവരും റിലേഷൻഷിപ്പിലാണെന്നത് സോഷ്യൽ മീഡിയയിലെ സംസാരവിഷയമാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ഫങ്ഷനും അർജുനും അതിഥിയായി എത്താറുണ്ട്.
പക്ഷെ പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. അതിനാലാകണം പുതിയ വ്ലോഗിൽ പോലും വളരെ വിരളമായി മാത്രമെ അർജുന്റെ ക്ലിപ്പുകളുള്ളു. വീഡിയോ വൈറലായതോടെ അർജുന്റെ കെയറിങ് സ്വഭാവത്തിനും ഇഷാനി റിലേഷൻഷിപ്പിന് നൽകിയിരിക്കുന്ന സ്വകാര്യതയെ പ്രശംസിച്ചുമാണ് കമന്റുകൾ ഏറെയും.
കോളജ് കാലം മുതലാണ് അർജുനുമായുള്ള ഇഷാനിയുടെ സൗഹൃദം ആരംഭിക്കുന്നത്. ഇടയ്ക്ക് അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇഷാനി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ അഹാനയും ഛായാഗ്രഹകൻ നിമിഷ് രവിയും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
