Actress
സീമയെ കണ്ടപ്പാടെ ശരണ്യ മുഖം തിരിച്ചു, അയ്യോ പാവം സീമ ചേച്ചിയെന്ന് ആരാധകർ !
സീമയെ കണ്ടപ്പാടെ ശരണ്യ മുഖം തിരിച്ചു, അയ്യോ പാവം സീമ ചേച്ചിയെന്ന് ആരാധകർ !
വർഷങ്ങളായി ജീവിതത്തിൽ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഏഴാമത്തെ തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുകയാണ് ശരണ്യ.
അതേസമയം ശരണ്യയും നടി സീമ ജി നായരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ സോഷ്യല്‍ മീഡിയകളില്‍ പലവട്ടം വാര്‍ത്തയായതാണ്. ക്യാന്‍സറിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന ശരണ്യയ്ക്ക് മുന്നിലേക്ക് സ്‌നേഹ സാന്ത്വനം എന്നപോലെയാണ് സീമ എത്തിയത്. തന്റെ കുഞ്ഞനിയത്തിക്കായി ഒത്തിരി സ്‌നേഹത്തോടെ തയ്യാറാക്കിയ ഭക്ഷണത്തിന്റേയും ഒരു അപ്രതീക്ഷിത സന്ദര്‍ശനത്തിന്റേയും വിശേഷം യൂ ട്യൂബ് വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് സീമ.
സീമയെ കണ്ടപാടെ പിണങ്ങിയിരിക്കുകയായിരുന്നു ശരണ്യ എന്നാല്‍ ആ സ്‌നേഹത്തിനു പിന്നില്‍ എല്ലാ പിണക്കങ്ങളും അലിഞ്ഞു. വരാന്‍ വൈകിയതിലുള്ള പിണക്കമായിരുന്നു ശരണ്യയുടെ മുഖത്ത്. ശരണ്യക്കായി തയ്യാറാക്കിയ സ്‌പെഷ്യല്‍ താറാവുകറിയുമായാണ് സീമ എത്തിയത്. കൂടാതെ തന്റെ പ്രിയപ്പെട്ടവള്‍ക്കായി തയ്യാറാക്കിയ സര്‍പ്രൈസ് ഗിഫ്റ്റുകളും സീമ കൈമാറുന്നുണ്ട്.
malayalam