Actress
ഇൻകം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് എന്തൊക്കെയെന്ന് വെട്ടി തുറന്ന് പറഞ്ഞ് തപ്‌സി പന്നു
ഇൻകം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് എന്തൊക്കെയെന്ന് വെട്ടി തുറന്ന് പറഞ്ഞ് തപ്‌സി പന്നു
Published on
വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു. മൂന്നാം തിയതി മുതലാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടില്‍ തിരച്ചില്‍ നടന്നത്. അടച്ചുപൂട്ടിയ നിര്‍മാണ കമ്പനി ഫാന്റം ഫിലിംസിന്റെ നികുതി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചില്‍. എന്നാലിപ്പോൾ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിലാണ് താരം കുറിപ്പിട്ടത്. തന്റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. കൂടാതെ 2013 ല്‍ തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
തപ്‌സിയുടെ കുറിപ്പ് ഇങ്ങനെ;
പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍.
- എന്റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്.
- തന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വച്ചിരുന്നു.
- ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓര്‍മ.
actress
Continue Reading
You may also like...
Related Topics:tapsee pannu