Actress
അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ്; ഇരുവരും പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ
അഹാനയ്ക്ക് പിറന്നാൾ ആശംസകളുമായി നിമിഷ്; ഇരുവരും പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടിയുടെ സഹോദരി ദിയയുടെ വിവാഹം. ചടങ്ങിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.
വധുവായ ദിയയേക്കാൾ ഭംഗി അഹാനയ്ക്കായിരുന്നുവെന്നും അഹാനയാണ് ശരിക്കും വധുവിനെ പോലെ ഒരുങ്ങിയെത്തിയതെന്നുമായിരുന്നു കമന്റുകൾ. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാൾ. എന്നാൽ ഇതിൽ എല്ലാവരുടേയും കണ്ണുടക്കിയത് ഛായാഗ്രാഹകൻ നിമിഷ് രവിയുടെ പിറന്നാൾ ആശംസയായിരുന്നു.
പിറന്നാൾ ആശംസകൾ പാട്ണർ ,ബെസ്റ്റ്ഫ്രണ്ട്, കോൺഫിഡന്റ് എന്നാണ് നിമിഷ് കുറിച്ചിരിക്കുന്നത്. ഇതിന് താഴെ അഹാന മറുപടിയും നൽകിയിട്ടുണ്ട്. താങ്ക്യൂ ക്യൂട്ടീ എന്നാണ് നടി കുറിച്ചിരിക്കുന്നത്. പിന്നാലെ നിമിഷിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
നേരത്തേ തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിറന്നാൾ ആശംസകൾ വന്നതിന് പിന്നാലെ പ്രണയം പരസ്യമായി സമ്മതിച്ചുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. റിലേഷൻഷിപ്പാണെന്ന് കോമൺ സെൻസുള്ളവർക്ക് മനസിലാക്കാം. എന്നിട്ടും ഇപ്പോഴും പലരും ചോദിക്കും അവർ നിങ്ങളോട് അങ്ങനെ പറഞ്ഞോയെന്ന്. വളരെ നല്ല ക്യൂട്ട് ആയിട്ടുള്ള കപ്പിൾസ്… എപ്പോഴും സന്തോഷമായിരിക്കട്ടെ എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്.
രണ്ടാളും നല്ല കപ്പിൾസ് ആണ്, ഇഷ്ടത്തിലാണെന്ന് സമ്മതിക്കാൻ പാടില്ലേ, എപ്പോഴാണ് വിവാഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല. നേരത്തേ ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ.
ഇതോടെ പ്രതികരണവുമായി നിമിഷ് തന്നെ രംഗത്തെത്തിയിരുന്നു. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹമായിരുന്നു, പറഞ്ഞുവെന്നേ ഉള്ളൂ എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്. ചെറുപ്പം മുതൽ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്.
അതേസമയം ഇതാദ്യമായിട്ടല്ല അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പ്രണയ ഗോസിപ്പുകൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതൽ മലയാള സിനിമയിൽ സജീവമാണ്.
ആദ്യമായി താരം ഛായാഗ്രഹണം നിർവഹിച്ചത് ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തിൽ നായിക അഹാന കൃഷ്ണയായിരുന്നു. അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക് തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചു. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമ കിങ് ഓഫ് കൊത്തയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയായിരുന്നു.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. ‘അമ്മുവിനെ പോലൊരു മകൾ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇപ്പോൾ നീ എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ തുടരുക. ജീവിതം ഏറ്റവും നല്ല രീതിയിൽ തന്നെ ആഘോഷിക്കുക. പിറന്നാൾ ആശംസകൾ. നമ്മൾ രണ്ട് പേരും മാത്രമുള്ള ഈ ചിത്രങ്ങൾ ഏറെ സ്പെഷ്യലാണ് എന്നാണ് സിന്ധു പിറന്നാൾ ആശംസിച്ച് കുറിച്ചത്.
