Connect with us

‘അച്ഛാ’… വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്!! നെഞ്ച് തകർക്കുന്ന കാഴ്ച

Malayalam

‘അച്ഛാ’… വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്!! നെഞ്ച് തകർക്കുന്ന കാഴ്ച

‘അച്ഛാ’… വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്!! നെഞ്ച് തകർക്കുന്ന കാഴ്ച

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെയാണ് അടുത്തിടെ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും കടന്നു പോയത്. സ്‌ട്രോക്കിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഏപ്രില്‍ 18ന് പി.ആര്‍ സുരേഷ് അന്തരിച്ചത്. വീട്ടില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സോഷ്യല്‍ മീഡിയയിലൂടെ പിതാവിന്റെ വിയോഗവാര്‍ത്ത അറിയിച്ചത്. അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിന്നും പതിയെ ഇരുവരും കരകയറി വരുന്നതേയുള്ളു….

ഇപ്പോഴിതാ അച്ഛൻ സുരേഷിന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. ഗായികയുടെ നൊമ്പരത്തോടെയുള്ള ആലാപനം സദസ്സിലുള്ളവരെയും കണ്ണീരണിയിച്ചു.

‘അച്ഛാ’ എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു.

മകളുടെ സംഗീത സ്‌നേഹത്തെ ആവോളം പ്രശംസിച്ച പിതാവായിരുന്നു പി ആർ സുരേഷ്. മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ വിട്ട പിതാവിന് എന്നും സ്‌നേഹം സംഗീതത്തോട് ആയിരുന്നു

Continue Reading
You may also like...

More in Malayalam

Trending