Connect with us

ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? ചിത്രം പങ്കുവെച്ച് നടി അഭിജ ശിവകല; പോസ്റ്റ് വൈറൽ

Malayalam

ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? ചിത്രം പങ്കുവെച്ച് നടി അഭിജ ശിവകല; പോസ്റ്റ് വൈറൽ

ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? ചിത്രം പങ്കുവെച്ച് നടി അഭിജ ശിവകല; പോസ്റ്റ് വൈറൽ

നിവിൻ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആക്‌ഷൻ ഹീറോ ബിജു’. ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണു നനച്ച രംഗമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഭാര്യ തള്ളിപ്പറയുന്നതും പിന്നീടുള്ള സുരാജിന്റെ പ്രകടനവും. ‘‘കൊച്ച് സനൽ അണ്ണന്റെയാ സാറേ’’ എന്ന് ഭാര്യ പറയുമ്പോൾ സുരാജ് നോക്കിയ നോട്ടം പ്രേക്ഷകരുടെ ഉള്ളിലേക്കാണ് ആഴ്ന്നിറങ്ങിയത്.

ഇപ്പോഴിതാ ‘സനൽ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി നടി അഭിജ ശിവകല. സുരാജിന്റെ ഭാര്യയായി അഭിനയിച്ച അഭിജ ശിവകല അന്ന് മകളായി അഭിനയിച്ച കുട്ടിയോടൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയത്

‘‘ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങൾക്ക് പരിചയമുള്ള ഒരാളാണ്. ഒന്ന് ഊഹിച്ചു നോക്കൂ, മനസിലായവർ കമന്റ് ചെയ്താൽ ആളെ വെളിപ്പെടുത്താം. അല്ലെങ്കിൽ ഇടതുവശത്തേക്ക് മറിച്ചു നോക്കൂ, ഇവൾ ഫാത്തിമ ഫർസാന.’’ ചിത്രത്തോടൊപ്പം അഭിജ കുറിച്ചു. പുതിയ ചിത്രത്തോടൊപ്പം ആക്‌ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവച്ചിട്ടുണ്ട്. ഫാത്തിമ ഫർസാനയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Continue Reading
You may also like...

More in Malayalam

Trending