Connect with us

ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല; ബ്രൂട്ടസ് എന്നാണ്… മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കുറിപ്പ്

Malayalam

ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല; ബ്രൂട്ടസ് എന്നാണ്… മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കുറിപ്പ്

ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല; ബ്രൂട്ടസ് എന്നാണ്… മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കുറിപ്പ്

ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണെന്നാണ് രാജ്യസഭാ എം പി യായ ജോൺ ബ്രിട്ടാസ് രു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ തന്നെയാണ് പെരുപ്പിച്ച് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത് പുറത്തു വന്നതോടെ വൻ വിമർശനമാണ് ബ്രിട്ടാസിനു എതിരെ ഉയർന്നിട്ടുള്ളത്.

എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വളരെ രൂക്ഷമായി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ബ്രിട്ടാസിനു യോഗ്യത ഉണ്ടോ എന്ന ചോദ്യം ഉയർത്തിയാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ സംശയമില്ലാതെ ചൂണ്ടികാണിക്കപ്പെടുന്നണ്ട് ലോകത്തു കേരളം സ്വര്‍ണ്ണ കള്ളക്കടത്തില് ഒന്നാം സ്ഥാനത്ത് തന്നെയാണ് എന്ന്. പോസ്റ്റ് അവസാനിക്കുന്നത് സ്വർണ്ണക്കടത്ത് മാഫിയയുടെ പറ്റുബുക്ക് തപ്പി നോക്കിയാൽ മുമ്പിൽ ഉണ്ടാകും ബ്രൂട്ടസ് ടൈപ്പ് പൊളിറ്റിക്കൽ പിമ്പുകളുടെ പേരുകൾ എന്ന് പറഞ്ഞാണ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഇയാളെ വിളിക്കേണ്ടത് ബ്രിട്ടാസ് എന്നല്ല ;ബ്രൂട്ടസ് എന്നാണ്. മെമ്പർ ഓഫ് പാർലമെന്റ് എന്ന പദം അലങ്കരിക്കാൻ ഇയാളെ പോലുള്ള പൊളിറ്റിക്കൽ പിമ്പുകൾക്ക് എന്ത് അർഹത ആണുള്ളത്? കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, തീവ്രവാദം പോലുള്ള രാജ്യദ്രോഹ പ്രവർത്തികളെ ഇത്രമേൽ ലാഘവത്തോടെ പറയുന്ന ഇയാൾ മെമ്പർ ഓഫ് പാർലമെന്റ് അല്ല മെമ്പർ ഓഫ് പൊളിറ്റിക്കൽ പിമ്പ് ആണ്.
ഒരു നേരത്തെ അന്നം കണ്ടെത്താൻ വേണ്ടി ഇറങ്ങുന്ന നിഷ്കളങ്കർ അല്ല സ്വർണ്ണക്കടത്തുകാർ. കേവലം ആയിരങ്ങളുടെ സ്വർണ്ണമല്ല അവർ കടത്തുന്നതും മറിച്ചു കോടികളുടെ സ്വർണ്ണം ആണ് .സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകപോക്കൽ വാർത്തകളും കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലുകളും നിത്യ സംഭവം ആകുന്ന ഒരു നാട്ടിൽ, അതു വഴി പൊതു സമൂഹത്തിന് ഭീഷണി ആവുന്ന സാഹചര്യത്തിൽ ഒരു നിർദോഷ പ്രസ്താവന കൊണ്ട് എത്ര വേഗത്തിൽ ആണ് ഇയാൾ ഒരു രാജ്യദ്രോഹത്തെ വെള്ളപ്പൂശുന്നത്.
കാരിയർ ആയി പ്രവർത്തിച്ചിരുന്ന ഒരു യുവതിയെ പട്ടാപ്പകൽ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഈ കേരളത്തിലാണ്. ഒരു സിനിമാതാരത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച സ്വർണ്ണക്കടത്തു സംഘവും ഇവിടെയാണുണ്ടായിരുന്നത്. ലോക പ്രശസ്തനായ ഒരു സംഗീതജ്ഞൻ വാഹനാപകടത്തിൽ ദുരൂഹമായി മരണപ്പെട്ടതിനു പിന്നിലും സ്വർണ്ണക്കടത്ത് സംഘത്തിനുണ്ടായിരുന്ന ഇടപെടൽ നമ്മൾ കേട്ടതാണ്. രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെട്ടിരുന്ന വാർത്തയ്‌ക്കൊപ്പം അറിഞ്ഞതാണ് അവരുടെ സ്വർണ്ണക്കടത്ത്. കണ്ണൂർ സഖാക്കൾ കടിപിടി കൂടിയത് ഇതിന്റെ പേരിൽ ആയിരുന്നു എന്നതും മറക്കരുത്.
കേരളം സ്വർണ്ണക്കടത്തിന്റെ ഹബ്ബാണെന്നതാണ് യാഥാർത്ഥ്യം.
കേരളം നമ്പര്‍ വണ്‍ ആണെന്ന് നമ്മുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ അവകാശവാദം നൂറു ശതമാനം ശരിയാണെന്നത് ഒരു കാര്യത്തിലാണ്. നമ്മൾ ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ് – സ്വര്‍ണ്ണ കള്ളക്കടത്തില്‍. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുള്ളത്.

വന്‍തോക്കുകളാണ് ഈ ശൃംഖലയുടെ അങ്ങേ അറ്റത്തെങ്കില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കടത്തല്‍ നടത്തി കൊടുക്കുന്ന മലയാളി യുവാക്കളാണ് ഇങ്ങേ അറ്റത്ത് എന്നതാണ് വസ്തുത. ഇത്തരം കേസുകളില്‍ പിടികൂടപ്പെട്ടവരില്‍ മുക്കാൽ ശതമാനവും ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് എന്നത് സത്യമാണ്. മലദ്വാരം വഴി വികസിപ്പിച്ചെടുത്ത അതി നൂതന സാങ്കേതിക വിദ്യ ഇവർക്ക് മാത്രം സ്വന്തവുമാണ്. ഉംറയ്ക്ക് പോയ ഉസ്താദ് വരെ അതിന്റെ പേരിൽ പിടിക്കപ്പെട്ടതാണ്.
സ്വര്‍ണ്ണക്കടത്ത് കേവലം നിയമവിരുദ്ധപ്രവര്‍ത്തനം മാത്രമല്ല; അത് രാജ്യദ്രോഹവും രാഷ്ട്രസമ്പദ്ഘടനയുടെ താളം തെറ്റിക്കുന്ന ഇടപാടും കൂടിയാണ്. മാത്രവുമല്ല സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും ദൂഷ്യവശം എന്തെന്നാല്‍ അത് പരോക്ഷമായി തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക അടിത്തറ ഒരുക്കല്‍ കൂടിയാണ്. പക്ഷേ ഇത്രമേൽ ഗൗരവതരമായ ഒരു പ്രശ്നത്തിന്മേൽ നമ്മുടെ കേരളീയ പൊതു സമൂഹം മൗനിബാബയാണ്. അതിന് കാരണം അതിനെ വളർത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ കാരണമാണ്
കേരളത്തില്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്തല്‍ നടക്കുന്നത്. വിമാനത്താവളങ്ങളില്‍ നിന്നും പുറത്തെത്തുന്ന സ്വര്‍ണ്ണം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നു. പല രീതിയില്‍ കടത്തി എത്തപ്പെടുന്ന സ്വര്‍ണ്ണത്തെ കേരളത്തിനകത്തും പുറത്തുമായി എത്തിക്കുന്ന ഏജന്റുമാര്‍ കൂടുതലുമുള്ളത് മൂന്നിടത്താണ് – തൃശ്ശൂര്‍, കൊടുവള്ളി, വേങ്ങര. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്ന ഒരു ചെറുടൗണില്‍ 500 മീറ്റര്‍ ചുറ്റളവില്‍ മാത്രം നൂറിലധികം സ്വര്‍ണ്ണക്കടകള്‍ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. രാമനാട്ടുകര അപകടവാർത്തയിലും കൊടുവള്ളി സംഘത്തിന്റെ പേരാണ്
ഉണ്ടായിരുന്നത്.

ശരിക്കുമൊന്ന് ഓർത്തു നോക്കൂ ! പ്രബുദ്ധത നമ്പർ 1 എന്നടയാളപ്പെടുത്തിയ ഒരു സംസ്ഥാനത്താണ് അടിക്കടിയായി വാർത്തയിലിടം പിടിക്കുന്ന സ്വർണ്ണക്കടത്ത് സജീവമായി നടക്കുന്നത്. എന്നിട്ടും അതിനെതിരെ ഇവിടെ എന്ത് നിയമനടപടികളാണ് സ്വീകരിക്കുന്നത് ? ഒന്നുമില്ല ! ഇത്രമേൽ രാജ്യദ്രോഹപരമായ സംഗതി ഇവിടെ ആവർത്തിക്കപ്പെട്ടിട്ടും അതിനെതിരെ ശക്തയുക്തം പ്രതികരിക്കാനോ ചാനൽ ചർച്ചയാക്കാനോ ഏതെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ മുന്നിട്ടുവരാറുണ്ടോ ? ഇല്ല ! ഏതെങ്കിലും പ്രമുഖ രാഷ്ട്രീയസംഘടന ഇതിനെതിരെ ചെറുവിരൽ അനക്കാൻ ധൈര്യപ്പെടുമോ? ഇല്ല !
കാരണം കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചെറു മീനുകളല്ലാ . അവർ വമ്പൻ സ്രാവുകളാണ്.ആ സ്രാവുകളുടെ പറ്റുബുക്ക് തപ്പി നോക്കിയാൽ മുമ്പിൽ ഉണ്ടാകും ബ്രൂട്ടസ് ടൈപ്പ് പൊളിറ്റിക്കൽ പിമ്പുകളുടെ പേരുകൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top