രവീന്ദറിന്റെ കൈയ്യില്‍ കൈകോർത്തു പിടിച്ച് മഹാലക്ഷ്മി;ഞങ്ങള്‍ പരസ്പരം ഭ്രാന്തമായി സ്‌നേഹിയ്ക്കുന്നു; പുതിയ ചിത്രവുമായി താരദമ്പതികൾ !
നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും ഈ അടുത്താണ് വിവാഹിതരായിത് . നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയ തങ്ങളുടെ വിവാഹം ഏറ്റെടുത്ത് വിജയിപ്പിച്ചത് കൊണ്ട് തന്നെ ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് രണ്ട് പേരും. പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അങ്ങനെ ഇതാ പുതിയ ചിത്രവും വൈറലാവുന്നു.
വളരെ റൊമാന്റിക് ഫീല്‍ നല്‍കുന്ന ചിത്രമാണ് രവീന്ദര്‍ പങ്കുവച്ചിരിയ്ക്കുന്നത്. റോസാപൂക്കള്‍ കൊണ്ട് ലൗ എന്ന സിംപല്‍ തീര്‍ത്ത ബൊക്കയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് ഫോട്ടോ. ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം. രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്തിട്ട് പിടിച്ച് നില്‍ക്കുകയാണ് മഹാലക്ഷ്മി.
we are not made for each other, we are mad of each other എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. ഫോട്ടോ അതി മനോഹരം, ക്യാപ്ഷന്‍ അതിലും മനോഹരം എന്നാണ് കമന്റുകള്‍. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു വരുന്ന കമന്റുകള്‍ക്ക് ഇടയില്‍ ചില നെഗറ്റീവ് കമന്റുകളും കാണാം.
തങ്ങളെ പരിഹസിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ രവീന്ദര്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്. പാപ്പരാസികള്‍ക്ക് തലക്കെട്ടു പോലും പറഞ്ഞുകൊടുത്തു കൊണ്ട് ആണ് ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. മഹാലക്ഷ്മിയും അക്കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല.
ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങളും പങ്കുവയ്ക്കാറുണ്ട്. കല്യാണ ശേഷമുള്ള ജീവിതത്തെ കുറിച്ചും, തങ്ങളുടെ യാത്രകളെ കുറിച്ചും എല്ലാം രവീന്ദറും മഹാലക്ഷ്മിയും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകള്‍ ഫോട്ടോ ഷെയര്‍ ചെയ്യും. അത്തരത്തിലാണ് പുതിയ ചിത്രവും പങ്കുവച്ചിരിയ്ക്കുന്നത്.
