Connect with us

എന്റെ കുടുംബത്തിൽ നിന്ന് അങ്ങനെ ഒരു പ്രഷർ ഇല്ല, ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ‌ ഒരു ഏകാന്തത അനുഭവിച്ചേക്കാം; നമിത പറയുന്നു !

Movies

എന്റെ കുടുംബത്തിൽ നിന്ന് അങ്ങനെ ഒരു പ്രഷർ ഇല്ല, ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ‌ ഒരു ഏകാന്തത അനുഭവിച്ചേക്കാം; നമിത പറയുന്നു !

എന്റെ കുടുംബത്തിൽ നിന്ന് അങ്ങനെ ഒരു പ്രഷർ ഇല്ല, ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ‌ ഒരു ഏകാന്തത അനുഭവിച്ചേക്കാം; നമിത പറയുന്നു !

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്.
ട്രാഫിക് എന്ന സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് കടന്നു വന്ന നടിയാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയാണ് നടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

ജയസൂര്യ ആണ് സിനിമയിലെ നായകൻ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടി. ഇപ്പോഴിതാ തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും കുടുംബത്തിൽ നിന്നും വിവാഹത്തിന് തന്നെ നിർബന്ധിക്കുന്നില്ലെന്നും നമിത പ്രമോദ് വ്യക്തമാക്കി. ഒരു ഓൺലൈൻ മീഡിയയോടാണ് പ്രതികരണം.

പങ്കാളിയെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. പക്ഷെ പിയർ പ്രഷർ ഉണ്ട്. കാരണം എന്ന് ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും നോക്കിയാലും എല്ലാവരുടെയും കല്യാണം ആണ്. എന്റെ സുഹൃത്തിന് നാലാമത്തെ കുട്ടിയായി. എന്റെ സുഹൃത്ത് ജാൻവിയും ഞാനും മാത്രമേ ​ഗ്രൂപ്പിൽ കല്യാണം കഴിക്കാതെയുള്ളൂ. എല്ലാവരും കല്യാണം കഴിഞ്ഞ് പോവുന്നു നമ്മൾ കല്യാണം കഴിക്കണോ എന്ന് ചോദിക്കും’

‘ആലോചിച്ചിട്ടൊക്കെ തീരുമാനിച്ചാൽ മതിയെന്ന് ഞാൻ പറയും. സമയമുണ്ട്. എന്റെ കുടുംബത്തിൽ അങ്ങനെ ഒരു പ്രഷർ ഇല്ല. മുപ്പത് വയസ്സാവുമ്പോഴേക്കും കല്യാണം കഴിച്ചാൽ കൊള്ളാം. ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ‌ ഒരു ഏകാന്തത അനുഭവിച്ചേക്കാം. പക്ഷെ നിനക്ക് ആവശ്യം ഉണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്’.

പങ്കാളിത്തം എന്ന് പറയുമ്പോൾ ദീർഘ കാലത്തേക്കാണ് ഞാൻ ആലോചിക്കുക. ഒരിക്കലും എന്റെ ഒരു റിലേഷൻഷിപ്പോ ഇഷ്ടമുള്ള ആളോ ഒന്നും ആ മൊമന്റിന് വേണ്ടിയിട്ട്, അല്ലെങ്കിൽ കുറച്ച് നാളത്തേക്ക് വേണ്ടിയിട്ട് അങ്ങനെ പരി​ഗണിക്കില്ല. എന്റെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളും അത് ഞാനൊരു ലൈഫ് ലോങ് പ്രോസസിൽ ഭയങ്കര ട്രഷർ ചെയ്ത് കൊണ്ടു നടക്കുന്ന ആളാണ്. അങ്ങനെ കമ്മിറ്റഡ് ആവുന്ന ആളുമല്ല ഞാൻ. ശരിക്കും ഒരു പങ്കാളി വേണമെന്ന് തോന്നുമ്പോൾ മാത്രമേ കല്യാണം കഴിക്കുള്ളൂ’
പങ്കാളിയെക്കുറിച്ച് കുറച്ച് നാളുകൾക്ക് മുന്നേ പ്രതീക്ഷകൾ ഉണ്ടായിരുന്നു. വളരെ ലംവിങ്, കെയറിം​ഗ് ആയിരിക്കണം, കാണാനങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള ക്ലീഷേകൾ. പക്ഷെ എനിക്ക് അങ്ങനത്തെ എക്സ്പെക്ടേഷൻ ഒന്നുമില്ല. മനസ്സിലാക്കുന്ന ഒരു പങ്കാളി വേണം. പങ്കാളി എന്നതിനപ്പുറം എന്റെ നല്ല സുഹൃത്ത് ആയിരിക്കണം,’ നമിത പ്രമോദ് പറഞ്ഞു.

More in Movies

Trending

Recent

To Top