featured
ഗോയിറ്റർ നെഞ്ച് വരെ നീണ്ടു, ശ്വാസനാളം ഇടുങ്ങിയതായി മാറി, ഇനി താരയ്ക്ക് കൊച്ചു മകൾ സുദർശനയെപ്പോലെ അലറാമെന്ന് ഡോക്ടർ ; നടിയ്ക്ക് സംഭവിച്ചത് ഇതാണ്; പൂർണ്ണ ആരോഗ്യവതിയായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു; കമന്റ് ബോക്സ് നിറയുന്നു
ഗോയിറ്റർ നെഞ്ച് വരെ നീണ്ടു, ശ്വാസനാളം ഇടുങ്ങിയതായി മാറി, ഇനി താരയ്ക്ക് കൊച്ചു മകൾ സുദർശനയെപ്പോലെ അലറാമെന്ന് ഡോക്ടർ ; നടിയ്ക്ക് സംഭവിച്ചത് ഇതാണ്; പൂർണ്ണ ആരോഗ്യവതിയായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു; കമന്റ് ബോക്സ് നിറയുന്നു
അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താര കല്യാൺ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബം കൂടിയാണ് ഇവരുടേത്. അടുത്തിടെയാണ് താര കല്യാൺ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കിടാറുണ്ട്
കഴിഞ്ഞ ദിവസം താര കല്യാൺ ഒരു സർജറിക്ക് വിധേയയായിരുന്നു. സർജറിക്ക് ശേഷം വിശ്രമത്തിലാണ് ഇപ്പോൾ താര കല്യാൺ.
നമുക്ക് വേണ്ടപ്പെട്ടൊരാൾ സർജറിക്ക് വിധേയരാകുന്നുവെന്ന് പറയുമ്പോൾ അതും അമ്മ കൂടിയാകുമ്പോൾ വല്ലാത്തൊരു ടെൻഷനാണ്. ഒരു കയ്യിൽ കുഞ്ഞും മറുവശത്ത് ഈയൊരു ടെൻഷനും മാനേജ് ചെയ്യുക എന്നത് ടാസ്ക്കും ആയിരുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനായിരുന്നു. അപ്പോൾ ടെൻഷനൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ അമ്മയെ സര്‍ജറിയ്ക്ക് കൊണ്ട് പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്ര വലുതാണെന്ന് എനിക്ക് മനസിലായത് എന്നാണ്’ സൗഭാഗ്യ പറഞ്ഞത്.
ഇപ്പോഴിതാ സർജറി കഴിഞ്ഞ ശേഷം തനിക്ക് യഥാർഥത്തിൽ എത്തരത്തിലുള്ള അസുഖമായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താര കല്യാൺ. ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സർജറി വേണ്ടി വന്നതെന്നും താര പറഞ്ഞു. ശേഷം താര കല്യാണിനെ ചികിത്സിച്ച ഡോക്ടറും താരത്തിന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചു.
ശ്വാസ തടസം താരയ്ക്ക് ഉണ്ടായിരുന്നു. താരയുടെ ഗോയിറ്റർ നെഞ്ച് വരെ നീണ്ടിരുന്നു. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു. സർജറിക്ക് ശേഷം താരയുടെ ശബ്ദം നേരെയായി. ശ്വാസം എടുക്കുന്നതിലെ പ്രശ്നങ്ങളും മാറി. ഇനി താരയ്ക്ക് കൊച്ചു മകൾ സുദർശനയെപ്പോലെ അലറാം.’ ‘ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വളരെ നന്നായി സംസാരിക്കാനും സാധിക്കും. ചില ബ്രീത്ത് എക്സൈസുകൾ ഇനി മുതൽ ചെയ്യേണ്ടി വരും’ താരയെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. തന്റെ ജീവൻ തിരിച്ച് തന്ന ഡോക്ടറാണെന്ന് പറഞ്ഞ് താര ഡോക്ടർക്കും മറ്റ് സ്റ്റാഫുകൾക്കും നന്ദി പറഞ്ഞാണ് ഇറങ്ങിയത്.
കുറച്ച് കാലത്തേക്ക് വിസിറ്റേഴ്സ് വേണ്ടെന്നും പുറത്തുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശമുണ്ടെന്നും അതിനാൽ തന്നെ ഇനി മുതൽ കുറച്ച് കാലത്തേക്ക് വീടിനുള്ളിൽ തന്നെ കഴിയുമെന്നും അപ്പോഴും വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാമെന്നും’ താര കല്യാൺ വ്യക്തമാക്കി. ശസ്ത്രക്രിയയുടെ പ്രൊസീജിയറിനെ കുറിച്ച് കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നുവെന്നും ഡോക്ടർമാരിലും ദൈവത്തിലും വിശ്വസിച്ച് ഓപ്പറേഷന് തയ്യാറാവുകയായിരുന്നുവെന്നും താര കല്യാൺ സർജറിക്ക് കയറും മുമ്പ് പറഞ്ഞിരുന്നു. പുതിയ വീഡിയോ കൂടി വന്നതോടെ നിരവധി പേരാണ് താര കല്യാണിന് പ്രാർഥനകൾ നേർന്ന് എത്തിയത്. വേഗം തന്നെ പൂർണ്ണ ആരോഗ്യവതിയായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തത്.
