Connect with us

ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമ, കുടുംബത്തോടൊപ്പം കാണേണ്ട സിനിമ; സുരേഷ് ഗോപി ചിത്രം മേ ഹും മൂസയെ പ്രശംസിച്ച് നിർമ്മാതാവ്

featured

ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമ, കുടുംബത്തോടൊപ്പം കാണേണ്ട സിനിമ; സുരേഷ് ഗോപി ചിത്രം മേ ഹും മൂസയെ പ്രശംസിച്ച് നിർമ്മാതാവ്

ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമ, കുടുംബത്തോടൊപ്പം കാണേണ്ട സിനിമ; സുരേഷ് ഗോപി ചിത്രം മേ ഹും മൂസയെ പ്രശംസിച്ച് നിർമ്മാതാവ്

ജിബു ജേക്കബിന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയുടേതായി തിയേറ്ററിൽ എത്തിയ പുതിയ ചിത്രമാണ് മേ ഹും മൂസ. ഗംഭീര പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

തീർത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് സുരേഷ് ​ഗോപി ചിത്രത്തിൽ എത്തുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. വർഷങ്ങൾക്ക് ശേഷം താൻ മരിച്ചുവെന്ന് കരുതുന്ന നാട്ടിലേക്ക് താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ എത്തുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.

രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നിർമ്മാതാവ് വിനേദ് നായർ കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വളരെ വ്യത്യസ്തമാർന്ന ഒരു പ്രമേയത്തിൽ ചിത്രം ഒരുക്കിയതിന് ഡയറക്ടർ ജിബു ജേക്കബിനും ടീമിനും ഒരു ബിഗ് സല്യൂട്ടെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡയറക്ടർ ജിബു ജേക്കബിനും ടീമിനും ഒരു ബിഗ് സല്യൂട്ട്. മേ ഹും മൂസ പോലൊരു പുതുമയുള്ള സിനിമയെടുത്തതിന്. വളരെ വ്യത്യസ്തമാർന്ന ഒരു പ്രമേയം. ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമയാണിത്. ജിബി ചേട്ടന്റെ എല്ലാ സിനിമകളും വളരെ ശ്രദ്ധയോടെ കാണാറുള്ളത് കൊണ്ട് തന്നെ ഈ സിനിമയും ആ ഒരു മൂഡിൽ തന്നെയാണ് കണ്ടത് സംവിധായകന്റെ കയ്യൊപ്പും സുരേഷ് ഗോപിയുടെയും മറ്റുള്ളവരുടെയും അഭിനയമികവും ഈ സിനിമയെ മികച്ചതാക്കി.

തീർച്ചയായും കുടുംബത്തോടൊപ്പം തന്നെ പോയി കാണേണ്ട സിനിമയാണ് മേം ഹും മൂസ. ഞാൻ ഇന്നാണ് സിനിമ കണ്ടത്. നാളെ എന്റെ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർഥികളെയും സിനിമ കാണിക്കാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തുകഴിഞ്ഞു. കാരണം സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് മേം ഹും മൂസ. സിനിമയ്ക്കും സംവിധായകൻ ജിബു ചേട്ടനും ടീമിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. സിനിമ വൻ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

റുബീഷ് റെയ്ന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമേ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ, എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കറാണ് ഈണം പകർന്നിരിക്കുന്നത്.

Continue Reading
You may also like...

More in featured

Trending

Recent

To Top