Connect with us

തങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു ഉടക്കില്‍ നിന്നാണ്, അങ്ങനെ തുടങ്ങുന്ന സൗഹൃദം വളരെ ആഴത്തിലുള്ളതാണ്; സന്ദീപ് വാര്യരുമായുള്ള സൗഹൃദത്തെ കുറിച്ച് അജു വര്‍ഗീസ്

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബിജെപി വക്താവ് സന്ദീപ് വാര്യരുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍.

ചെത്തല്ലൂരില്‍ ഗണേശോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു നടന്‍. സന്ദീപ് വാര്യര്‍ തന്റെ നല്ല സുഹൃത്താണ്. തങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു ഉടക്കില്‍ നിന്നാണെന്ന് അദ്ദേഹം വേദിയില്‍ തുറന്നു പറഞ്ഞു. അങ്ങനെ ആരംഭിച്ചത് നന്നായി. ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴത്തിലുള്ളതാണ്.

രാഷ്ട്രീയമായി പര്‍ക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്. ഒരു ഉടക്കില്‍ നിന്നും ആരംഭിച്ചുവെങ്കിലും തന്റെ നല്ല സുഹൃത്തായി മാറി അദ്ദേഹമെന്നും അജു വര്‍ഗീസ് പറഞ്ഞു. അന്ന് ഉടക്കുണ്ടായതില്‍ സന്ദീപ് ചേട്ടന്റെ നാട്ടില്‍ വെച്ചുതന്നെ താന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നടന്‍ പറഞ്ഞു.

അതേസമയം, നടന്‍ അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ സന്ദീപ് വാര്യര്‍ രംഗത്തു വന്നിരുന്നു. റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നും സന്ദീപ് പറഞ്ഞിരുന്നു. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ വിമര്‍ശനം ഉന്നയിച്ചത്.

More in Malayalam

Trending