Connect with us

‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? കല്യാണം ഒന്നും കഴിക്കുന്നില്ലേ ….?; നൂബിന്റെ വിവാഹത്തിന് പോകുമോ..?; ആരാധകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി കുടുംബവിളക്കിലെ സഞ്ജന!

serial news

‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? കല്യാണം ഒന്നും കഴിക്കുന്നില്ലേ ….?; നൂബിന്റെ വിവാഹത്തിന് പോകുമോ..?; ആരാധകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി കുടുംബവിളക്കിലെ സഞ്ജന!

‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? കല്യാണം ഒന്നും കഴിക്കുന്നില്ലേ ….?; നൂബിന്റെ വിവാഹത്തിന് പോകുമോ..?; ആരാധകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി കുടുംബവിളക്കിലെ സഞ്ജന!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഇതുവരെ മലയാളത്തിൽ വന്നിട്ടില്ലാത്ത ഒരു പ്രത്യക തരം കഥയുമായിട്ടാണ് തുടക്കം മുതൽ സീരിയൽ മുന്നേറിയിരുന്നത്.

കുടുംബവിളക്കിലെ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രേഷ്മ.എസ്.നായർക്കും പ്രേക്ഷകർക്കിടയിൽ മികച്ച സപ്പോർട്ടുണ്ട് . സീരിയലിൽ സുമിത്രയുടെ ഇളയ മകൻ പ്രതീഷിന്റെ ഭാര്യയായിട്ടാണ് രേഷ്മ അവതരിപ്പിക്കുന്ന സഞ്ജന എന്ന കഥാപാത്രം എത്തുന്നത്.

നൂബിൻ ജോണിയാണ് പ്രതീഷെന്ന കഥാപാത്രത്തെ കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. കുടുംബവിളക്കിൽ അഭിനയിക്കാൻ തുടങ്ങിയതോടെ നൂബിനും രേഷ്മയ്ക്കും ഇവർ അവതരിപ്പിക്കുന്ന പ്രതീഷ്-സഞ്ജന ജോഡിക്കും ആരാധകർ ഏറെയാണ്.

സോഷ്യൽമീഡിയയിൽ സജീവമായ രേഷ്മ ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.

വിവാഹത്തെ കുറിച്ച് അടക്കം ആരാധകർ തിരക്കിയപ്പോൾ രസകരമായ മറുപടികളാണ് രേഷ്മ നൽകിയത്. കുടുംബവിളക്കിൽ ആരെയാണ് കൂടുതൽ‌ ഇഷ്ടം എന്നാണ് ഒരു ആരാധകൻ രേഷ്മയോട് ചോദിച്ചത്.

എല്ലാവരേയും ഇഷ്ടാമാണെന്നാണ് രേഷ്മ ഇതിന് മറുപടി നൽകിയിരിക്കുന്നത്. സീരിയലൊക്കെ എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് നന്നായി പോകുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി.

സഞ്ജന എന്ന കഥാപാത്രത്തിൽ തൃപ്തയാണോ ചേച്ചി എന്നും ഒരാൾ ചോദിച്ചിരുന്നു. തീർച്ചയായും അതേ… എന്നാണ് രേഷ്മ മറുപടി പറഞ്ഞിരിക്കുന്നത്.

പഠിത്തമൊക്കെ കഴിഞ്ഞോ എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. കഴിഞ്ഞുവെന്ന് താരം മറുപടി നൽകി. ചേച്ചീടേ പ്രായം എത്രയാണെന്ന് ചിലർ ചോദിച്ചു. 21 വയസാണ് തന്റെ പ്രായമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണം കഴിക്കണ്ടേ എന്നായിരുന്നു മറ്റൊരു ആരാധിക ചോദിച്ചത്.

വളരെ രസകരമായി വേണ്ടായേ‌‌….. സമയം ഉണ്ടല്ലോ എന്നാണ് രേഷ്മ മറുപടി നൽകിയിരിക്കുന്നത്. നൂബിൻ ചേട്ടന്റെ കല്യാണത്തിന് പോകുന്നുണ്ടോ എന്നും ആരാധകർ ചോദിച്ചിട്ടുണ്ട്.പോകുമല്ലോ എന്നാണ് ഇതിന് മറുപടിയായി രേഷ്മ കുറിച്ചിരിക്കുന്നത്.

സുമിത്ര എന്ന സാധാരണക്കാരിയായ സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടേയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ തുടങ്ങിയ കഥ ഇന്ന്
ഒരുപാട് സഞ്ചരിച്ചു കഴിഞ്ഞു. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് നിരവധി പ്രശ്‌നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും അതെല്ലാം തന്റെ മിടുക്കുകൊണ്ടു തട്ടിമാറ്റി മുന്നേറിയിരിക്കുകയാണ് സുമിത്ര ഇപ്പോൾ.

സിദ്ധാര്‍ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത് വേദികയെ വിവാഹം കഴിക്കാനായിരുന്നു. എന്നാല്‍ വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ഥിന്റെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്‌നങ്ങളെല്ലാം വര്‍ധിക്കുകയായിരുന്നു.

സുമിത്രയെ സിദ്ധാര്‍ഥ് വിവാഹമോചനം ചെയ്തെങ്കിലും സിദ്ധാര്‍ഥിന്റെ വീട്ടുകാരുടെ സപ്പോര്‍ട്ട് സുമിത്രയ്ക്ക് തന്നെയാണ്. അത് വേദികയില്‍ സ്വാര്‍ത്ഥത വളര്‍ത്തുകയും സുമിത്രയെ സിദ്ധാര്‍ഥിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടാനും സുമിത്രയെ തകര്‍ക്കാനുള്ള പ്ലാന്‍ ഉണ്ടാക്കാനും വേദികയെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാല്‍ വേദികയുടെ പ്ലാനെല്ലാം പാളി പോവുന്ന തരത്തിൽ പതിവ് കാഴ്‌ചയാണ് സ്ഥിരം പ്രേക്ഷകർ കാണുന്നത്. വേദികയുടെ ഇത്തരത്തിലെ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്തിരിക്കുകയാണ് സിദ്ധാര്‍ഥ് . അതോടൊപ്പം സിദ്ധാര്‍ഥിന് സുമിത്രയോട് ഇപ്പോഴും ഇഷ്ടമുണ്ടെന്നും തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ഥ് ശ്രമിക്കുന്നുണ്ടെന്നും വേദിക മനസിലാക്കുന്നുണ്ട്.

സുമിത്രയുടെ സുഹൃത്ത് രോഹിത്തിനും ഇപ്പോൾ സുമിത്രയെ വിവാഹം ചെയ്യണമെന്നുണ്ട്. എന്നാൽ പലവിധ കാരണങ്ങളാൽ രോഹിത്തിന് സുമിത്രയോട് തന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ സാധിച്ചിട്ടില്ല.

about kudumbavilakku

More in serial news

Trending

Recent

To Top