serial news
‘കൊച്ചിനെ പോലും നോക്കാത്ത തള്ള’; മകന്റെയും അമ്മയുടെയും കൂടെ കറങ്ങാന്‍ ഇറങ്ങിയ നടി വരദ, പാപ്പരാസികൾക്ക് വാർത്ത കൊടുത്ത രീതി കണ്ടോ..?!
‘കൊച്ചിനെ പോലും നോക്കാത്ത തള്ള’; മകന്റെയും അമ്മയുടെയും കൂടെ കറങ്ങാന്‍ ഇറങ്ങിയ നടി വരദ, പാപ്പരാസികൾക്ക് വാർത്ത കൊടുത്ത രീതി കണ്ടോ..?!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. രണ്ടാളും സീരിയല്‍ മേഖലയില്‍ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഏറെ ഇഷ്ടമാണ്. അതേസമയം, ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളിൽ വൈറലായിരുന്നു.
താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഉണ്ടായ ചില സംശയം ഉണർത്തുന്ന ചോദ്യങ്ങളാണ് ഇത്തരം ഗോസിപ്പുകളിലേക്ക് നയിച്ചത്.. അതേസമയം മകന്റെ കൂടെ അവധി ദിവസം ആഘോഷിക്കാനെത്തിയ വരദയുടെ പുതിയ വീഡിയോ വൈറലാവുകയാണ്. വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും വരദ നല്‍കുന്നുണ്ട്.
മകന്റെയും അമ്മയുടെയും കൂടെയാണ് വരദ കറങ്ങാന്‍ ഇറങ്ങിയത്. തൃശൂരിലുള്ള ഒരു വെള്ളച്ചാട്ടം കാണാന്‍ പോവുകയും അവിടെ വെള്ളത്തില്‍ കളിക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം മൂവരും ഭക്ഷണം കഴിക്കാന്‍ പോയി. മകന് കളിക്കാനുള്ള സൗകര്യം കൂടിയുള്ള റസ്‌റ്റോറന്റിലേക്കാണ് വരദ പോയത്.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ മകന്‍ കളിക്കാന്‍ പോവും. ഇടയ്ക്ക് വന്ന് കഴിക്കുകയും ചെയ്യും. അതായിരിക്കും നല്ലത്, സ്വസ്ഥമായി കഴിക്കാമല്ലോ എന്ന് വരദ പറയുന്നു.
മാത്രമല്ല ഇതിന് താഴെ വരാന്‍ പോവുന്ന കമന്റുകളെന്താണന്നും നടി സൂചിപ്പിച്ചു. ‘കൊച്ചിനെ പോലും നോക്കാത്ത തള്ള’ എന്നായിരിക്കും ഇതിന്റെ താഴെ വരുന്ന കമന്റ്. പക്ഷേ ഇതൊന്നും എന്നെ ബാധിക്കില്ല, കാരണം എന്റെ കൊച്ചിനെ നോക്കാന്‍ എനിക്കറിയാമല്ലോ എന്നും വരദ പറയുന്നു. മുന്‍പ് സമാനമായ രീതിയില്‍ വരദയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ മകന്റെ കാര്യം നോക്കാറുണ്ടോന്നാണ് പലരും നടിയോട് ചോദിക്കാറുള്ളത്.
ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകള്‍ കൂടി സജീവമായതോടെ വരദയെ ചുറ്റിപ്പറ്റിയാണ് പാപ്പരാസികള്‍. സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നവരായിരുന്നു ജിഷിനും വരദയും. ഭാര്യയെ പുകഴ്ത്തി പറയാനും കളിയാക്കാനുമൊക്കെ സമയം കണ്ടെത്താറുള്ള ജിഷിന്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. രണ്ടാളും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. എന്നാല്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ പോലും ജിഷിന്റെ സാന്നിധ്യമില്ല.
അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസൊന്നും കാണാത്തത് കൊണ്ട് തന്നെ വിവാഹമോചനത്തെ പറ്റി ചോദ്യങ്ങളും വന്ന് തുടങ്ങി. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായില്ല. വിമര്‍ശനങ്ങള്‍ കാണുന്ന താരങ്ങള്‍ ഡിവോഴ്‌സ് വാര്‍ത്ത ഇതുവരെ കണ്ടില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. വൈകാതെ അതിലൊരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
about varadha
