Connect with us

ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു…; ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു, അപ്പോൾ വേണ്ടാ എന്ന് പറഞ്ഞു..; അവസാനം വലിയ ബഹളം ഉണ്ടാക്കി..; സിനിമാ സ്റ്റൈൽ ലവ് സ്റ്റോറി പങ്കുവച്ച് റെബേക്ക!

serial news

ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു…; ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു, അപ്പോൾ വേണ്ടാ എന്ന് പറഞ്ഞു..; അവസാനം വലിയ ബഹളം ഉണ്ടാക്കി..; സിനിമാ സ്റ്റൈൽ ലവ് സ്റ്റോറി പങ്കുവച്ച് റെബേക്ക!

ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു…; ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു, അപ്പോൾ വേണ്ടാ എന്ന് പറഞ്ഞു..; അവസാനം വലിയ ബഹളം ഉണ്ടാക്കി..; സിനിമാ സ്റ്റൈൽ ലവ് സ്റ്റോറി പങ്കുവച്ച് റെബേക്ക!

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടതാരങ്ങളിൽ ഒരാളാണ് റബേക്ക സന്തോഷ്. ഇരുപത്തിനാലുകാരിയായ റെബേക്ക സന്തോഷ് കുട്ടിക്കാലം മുതൽ സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റെബേക്ക കൂടുതൽ ശ്രദ്ധ നേടുന്നത്.

തിരുവമ്പാടി തമ്പാൻ‌, സപ്തമശ്രീ തസ്കര, ടേക്ക് ഓഫ്, ഒരു സിനിമക്കാരൻ, മിന്നാമിനുങ്ങ് എന്നിവയാണ് റെബേക്ക ഇതുവരെ അഭിനയിച്ചിട്ടുള്ള സിനിമകൾ. 2011 മുതലാണ് റെബേക്ക സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയത്. തുടക്കത്തിൽ‌ രണ്ട് സീരിയലുകളിൽ‌ റെബേക്ക ബാലതാരമായിരുന്നു. പിന്നീട് ചില പാചക പരിപാടികളിൽ അവതാരികയായും റെബേക്ക തിളങ്ങിയിരുന്നു.

പിന്നീടാണ് 2017 മുതൽ കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിലെ സീരിയലിൽ നായികയായി റെബേക്ക സന്തോഷ് എത്തിയത്. 2021ലാണ് കസ്തൂരിമാൻ സീരിയൽ അവസാനിച്ചത്. അതുവരെ റേറ്റിങിലും ഒന്നാം സ്ഥാനത്തായിരുന്നു കസ്തൂരിമാൻ. ശ്രീരാം രാമചന്ദ്രൻ ആയിരുന്നു കാവ്യയുടെ നായകനായ ജീവയായി എത്തിയത്. പ്രവീണ, രാഘവൻ, ശ്രീലത നമ്പൂതിരി, ബീന ആന്റണി തുടങ്ങി വൻ താരനിര തന്നെ സീരിയലിൽ ഉണ്ടായിരുന്നു.

നിലവിൽ കളിവീട് എന്ന സീരിയിലിലാണ് റെബേക്ക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കസ്തൂരിമാനിന് കിട്ടുന്ന അതേ സ്വീകാര്യത തന്നെയാണ് കളിവീടിനും പ്രേക്ഷകർ നൽകുന്നത്.പൂജ എന്നാണ് റെബേക്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിതിൻ ജോസഫാണ് റേബക്കയുടെ നായകനായി കളിവീടിൽ അഭിനയിച്ചിരിക്കുന്നത്.

കുട്ടനാടൻ മാർപ്പാപ്പ അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത ശ്രീജിത്ത് വിജയനാണ് റെബേക്ക സന്തോഷിന്റെ ജീവിത പങ്കാളി. കഴിഞ്ഞ വർഷമാണ് റെബേക്ക വിവാഹിതയായത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ സിനിമാ സീരിയൽ സിനിമാ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു.

2021 ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് റെബേക്കയും ശ്രീജിത്തും വിവാഹിതരായത്. അധികം എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത തങ്ങളുടെ പ്രണയകഥ ഇപ്പോൾ വൈറലാകുകയാണ്. എ പ്രണയ കഥ വായിക്കാം….

‘ശ്രീജിത്തേട്ടനെ ശ്രദ്ധിച്ച് തുടങ്ങയത് അദ്ദേഹം വർക്കിൽ കാണിക്കുന്ന ആത്മാർഥത കണ്ടി‍ട്ടാണ്. വർക്ക് ചെയ്യാൻ തുടങ്ങിയാൽ അതിൽ തന്നെ മുഴുകിയാണ് ഇരിക്കുക. മറ്റുള്ളതൊന്നും ശ്രദ്ധിക്കില്ല. പുള്ളി ഭയങ്കര ഡെഡിക്കേറ്റഡാണ്. ഞാൻ പുള്ളിയെ അങ്ങോട്ട് പ്രപ്പോസ് ചെയ്തതാണ്. ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ടാണ് പ്രപ്പോസ് ചെയ്തത്.

ഞാൻ മുമ്പ് സൂര്യയിൽ ഒരു സീരിയൽ ചെയ്യുമ്പോൾ പ്രമോ ഷൂട്ട് ചെയ്യാൻ വന്നതായിരുന്നു പുള്ളിക്കാരൻ. അപ്പോൾ എന്റെ കാലിൽ ഒരു സ്വർണ കൊലുസുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു അത് ഊരിവെക്കട്ടെയെന്ന്.

നഷ്ടപ്പെട്ട് പോകണ്ടല്ലോയെന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. അപ്പോൾ പുള്ളി പറഞ്ഞു വേണ്ടാ…. കാലിൽ ഇട്ടോളുവെന്ന്. അങ്ങനെ കൊലുസും ഇട്ട് ഷൂട്ട് ചെയ്യുന്നതിനിടെ അത് വെള്ളത്തിൽപ്പോയി. ഞാൻ പിന്നെ ബഹളമുണ്ടാക്കി സ്വർണക്കൊലുസില്ലാതെ പോകില്ലെന്നും പറഞ്ഞ്.

അപ്പോഴാണ് അദ്ദേഹം വെള്ളത്തിൽ ഇറങ്ങി മുങ്ങി തപ്പി കൊലുസ് തിരിച്ച് കണ്ടുപിടിച്ച് കൊണ്ടുവന്നത്. ശരിക്കും ഒരു സിനിമാറ്റിക്ക് സ്റ്റൈലായിരുന്നു ലവ് സ്റ്റോറി. അതുകഴിഞ്ഞിട്ട് പുള്ളിയുടെ ക്യാരക്ടർ എന്താണെന്ന് അറിയാൻ കുറച്ചുനാൾ ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ടായി സഞ്ചരിച്ച് നോക്കി.

പുള്ളിക്കാരനെ കുറിച്ച് ഒന്നും മനസിലാക്കാതെ പെട്ടന്ന് ചാടിക്കേറി പ്രപ്പോസ് ചെയ്തിട്ട് കാര്യമില്ലല്ലോ. എനിക്കും അദ്ദേഹം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു’ റെബേക്ക സന്തോഷ് പറയുന്നു.

about rabecca

Continue Reading
You may also like...

More in serial news

Trending