News
സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന് ബെയില്സ് എന്ന ഒന്‍പതു വയസുകാരന് ഇനി ഹോളിവുഡിലേയ്ക്ക്
സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന് ബെയില്സ് എന്ന ഒന്‍പതു വയസുകാരന് ഇനി ഹോളിവുഡിലേയ്ക്ക്

ഉയരം കുറഞ്ഞതിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന് ബെയില്സ് എന്ന ഒന്‍പതു വയസുകാരനെ മറക്കാന്‍ കഴിയില്ല. അവന്റെ കരയുന്ന മുഖം അത്രമേല്‍ ലോകത്തെ വേദനിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡന്റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
അന്ന് ലോകം മുഴുവനും ക്വാഡനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇപ്പോഴിതാ ഒരു സുവര്‍ണ അവസരം ക്വാഡനെ തേടിയെത്തിയിരിക്കുകയാണ്. ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ക്വാഡന് ലഭിച്ചിരിക്കുന്നത്.
ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ’മാഡ് മാക്സ്: ഫ്യൂരിയോസ’യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹേംസ്വെര്‍ത്ത്, ആന്യ ടെയ്ലര്ജോയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വേഷമിടും.
2024 ലാണ് സിനിമ പുറത്തിറങ്ങുക. ജോര്‍ജ് മില്ലറിന്റെ തന്നെ ‘ത്രീ തൗസന്‍ഡ് ഇയേഴ്സ് ഓഫ് ലോങിങ്’ എന്ന സിനിമയിലും ക്വാഡന് ബെയില്സ് അഭിനയിക്കും. ഇദ്രീസ് എല്‍ബ, ടില്‍ഡ സ്വിന്‍ടണ്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...