News
ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്; നിയന്ത്രണം വരിഞ്ഞു മുറുക്കി…;ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാനായില്ല; ആ ദാമ്പത്യവും തകർന്നു; ഇപ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം അതീവ സന്തുഷ്ടയാണ്; വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ!
ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്; നിയന്ത്രണം വരിഞ്ഞു മുറുക്കി…;ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാനായില്ല; ആ ദാമ്പത്യവും തകർന്നു; ഇപ്പോൾ അമ്മയ്ക്കും അച്ഛനുമൊപ്പം അതീവ സന്തുഷ്ടയാണ്; വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ!
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മിയുടെ ജീവിതം എല്ലാ സാധാരണക്കാർക്കും നല്ലൊരു പ്രചോദനമാണ്. വ്യത്യസ്തമായ ഗാനശൈലിയാണ് വൈക്കം വിജയലക്ഷ്മിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ വിജയലക്ഷ്മിയുടെ ഗാനങ്ങൾക്ക് ആരാധകരേറെ ആയിരുന്നു.
കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറച്ച വിജയലക്ഷ്മി ആരാധകരുടെയും സംഗീത സംവിധായകരുടെയും സ്വന്തം വിജിയാണ്. വേറിട്ട ആലാപന ശൈലിയാണ് വിജിയുടെ ഗാനങ്ങളുടെ പ്രത്യേകത. ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിലൂടെ ഒരിടക്കാലത്ത് പങ്കുവെച്ചിരുന്ന പോസ്റ്റുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. അതിനിടെ വിജയലക്ഷ്മി വിവാഹം കഴിക്കുകയും വിവാഹമോചിതയാവുകയും ചെയ്യുകയുമുണ്ടായി.
ഇപ്പോഴിതാ തൻ്റെ വിവാഹ മോചനത്തെ കുറിച്ച് ഗായിക പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ആദ്യം വിവാഹത്തിന് ഒരുങ്ങിയ ഗായികയുടെ നിശ്ചയത്തിന് ശേഷം ആ ബന്ധം മാറിപ്പോയിരുന്നു. പിന്നീടാണ് വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. എന്നാൽ ഈ വിവാഹ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. മാതാപിതാക്കളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയതും കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സഹിക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നുവെന്നാണ് വിവാഹ മോചനത്തെ പറ്റി ഗായിക അന്ന് പ്രതികരിച്ചിരുന്നത്.
ഒരു സ്ത്രീക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി എന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് വിജയലക്ഷ്മി ചുവടു വെച്ചപ്പോഴും പ്രാർത്ഥനയോടെ ആരാധകർ ഒപ്പമുണ്ടായിരുന്നു. വിജയലക്ഷ്മിയുടെ വിവാഹമോചന വാർത്ത എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളും കുടുംബവുമായി വിജയലക്ഷ്മി കൂടുതൽ ബന്ധം പുലർത്തുന്നതുമൊക്കെയാണ് കുടുംബപ്രശ്നങ്ങളിലേക്കും ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തുന്നതിലേക്കും ഒക്കെ എത്തിച്ചത്.
എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാനമായ നിബന്ധന. അംഗപരിമിതയായ എനിക്ക് ജീവിതത്തിൽ തുണയായി ഉള്ളത് അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണ്. ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. പരിപാടികൾക്ക് ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും നിയന്ത്രണം വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെയായി. വിജയ ലക്ഷ്മി പങ്കുവച്ച വാക്കുകൾ ഇങ്ങനെയാണ്.
വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ച് എടുത്തതാണ്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർത്ത് ദുഃഖം ഇല്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ഒത്തുപോകാൻ കഴിയാത്തതു കൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. എനിക്കെൻ്റെ അച്ഛനും അമ്മയും ഇല്ലാതെ ഒരു ജീവിതമില്ല.
അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക എന്ന് വിജയലക്ഷ്മി ചോദിക്കുന്നുണ്ട്. പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നു.
എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായെന്നും പറയാതെ വയ്യ എന്ന് മനസ്സിലായതോടെ 2019 മെയ് 30ന് പിരിയാമെന്ന് തീരുമാനിച്ചുവെന്നുമാണ് വിജയലക്ഷ്മി പറഞ്ഞത്. കഴിഞ്ഞതിനു മുൻപത്തെ വർഷം ജൂണിൽ കോടതി നടപടികൾ എല്ലാം പൂർത്തിയായെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി മാറിയെന്നും ഗായിക വ്യക്തമാക്കിയിരുന്നു. കഴിഞ്ഞു പോയതോർത്ത് ഒട്ടും ദുഃഖമില്ലെന്നും ഇപ്പോൾ ജീവിതത്തിൽ ഒരു സമാധാനമുണ്ടെന്നും ഗായിക പറഞ്ഞിരുന്നു. ഞാനും എൻ്റെ അച്ഛനും അമ്മയും സംഗീതവുമാണ് ഇപ്പോൾ എന്റെ ജീവിതമെന്നാണ് വിജയലക്ഷ്മി പറഞ്ഞത്.
about vaikkam vijayalakshmi