Connect with us

ആ വിളി ഇനി വേണ്ട അത് എനിക്ക് ഇഷ്ടമല്ല ; ലൈവിൽ നിത്യ മേനോൻ!

Actress

ആ വിളി ഇനി വേണ്ട അത് എനിക്ക് ഇഷ്ടമല്ല ; ലൈവിൽ നിത്യ മേനോൻ!

ആ വിളി ഇനി വേണ്ട അത് എനിക്ക് ഇഷ്ടമല്ല ; ലൈവിൽ നിത്യ മേനോൻ!

“ധനുഷ് നായകനായ പുതിയ സിനിമ ‘തിരുച്ചിദ്രമ്പലം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.”

തമിഴ്‌നാട്ടില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കിപ്പുറം മികച്ച കളക്ഷനുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്.

ചിത്രം മൂന്ന് ദിവസം പിന്നീടുമ്പോള്‍ ലോകമെമ്പാടും നിന്നും 38 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ആദ്യ ദിനം 8കോടിയിലധികം രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ധനുഷിന്റെ വ്യത്യസ്തമായ ചിത്രം എന്നാണ് തിരുച്ചിദ്രമ്പലം ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. റോമാന്‍സിനും ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് തിരുച്ചിദ്രമ്പലമെന്നും മികച്ച അനുഭവം ചിത്രം തിയേറ്ററില്‍ സമ്മാനിക്കുമെന്നും ഷോ കണ്ടവര്‍ കുറിച്ചിരുന്നു.
പ്രകാശ് രാജ് , റാഷി ഖന്ന, നിത്യാ മേനോൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിത്യാ മേനോൻ അവതരിപ്പിച്ചത്. ധനുഷിന്റെ കഥാപാത്രത്തിന്റെ ബെസ്റ്റ്ഫ്രണ്ടാണ് നിത്യയുടെ കഥാപാത്രം. സിനിമ പുറത്തിറങ്ങിയ ശേഷം നിത്യാ മേനോനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ തായ് കെളവി എന്ന ​ഗാനത്തിന്റെ പേരിൽ തന്നെ പലരും തായ് കെളവിയെന്ന് വിളിക്കുന്നുണ്ടെന്നും അതിൽ തനിക്ക് താൽപര്യമില്ലെന്നും ഇനി അങ്ങനെ വിളിക്കരുതെന്നാണ് നിത്യാ മേനോൻ ലൈവിൽ വന്ന് ആരാധകരോട് പറയുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ച് വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി.

Continue Reading
You may also like...

More in Actress

Trending

Recent

To Top