Connect with us

എന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്; അദേഹത്തിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു, പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല; ബാബു ആന്റണിയെ കുറിച്ച് ചാർമ്മിള !

Actress

എന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്; അദേഹത്തിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു, പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല; ബാബു ആന്റണിയെ കുറിച്ച് ചാർമ്മിള !

എന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്; അദേഹത്തിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു, പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല; ബാബു ആന്റണിയെ കുറിച്ച് ചാർമ്മിള !

ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകർക്ക്. വില്ലത്തരമാണെങ്കിലും അദ്ദേഹത്തിന്റെ രംഗങ്ങൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. ആക്ഷൻ രംഗങ്ങളിലൂടെ തിളങ്ങിയ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. വ്യക്തി ജീവിതത്തിലേയും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് അദ്ദേഹം എത്താറുള്ളത്. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങിയ താരമാണ് ചാർമ്മിള. മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരവും ചാർമ്മിളയ്ക്ക് ലഭിച്ചിരുന്നു

ചീരപ്പൂവുകൾക്കുമ്മ കൊടുക്കുന്ന എന്ന പാട്ട് കേൾക്കുമ്പോഴേ ഒരു സുന്ദരിക്കുട്ടിയുടെ മുഖമാണ് ഓർമ്മ വരുന്നത്. ചാർമ്മിളയെന്ന ആ ഉണ്ടക്കണ്ണുകാരി പിന്നീടങ്ങോട്ട് കുറച്ചധികം സിനിമകളുടെ ഭാഗമായി മാറി. എന്നാൽ കടുത്ത വിവാദങ്ങളും വിവാഹത്തിന് ശേഷമുള്ള പ്രശ്‌നങ്ങളുമൊക്കെ ചാർമ്മിളയെ സിനിമാലോകത്ത് നിന്ന് അകറ്റി നിർത്തി. ഇപ്പോൾ വീണ്ടും ചെറിയ വേഷങ്ങളിലൂടെ ചാർമ്മിള സജീവമാകുകയാണ്.

ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന പ്രണയമായിരുന്നു ബാബു ആന്റണിയുടെയും ചാർമ്മിളയുടേയും. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. കെെരളി ടി.വിയിലെ ജെ. ബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അവർ ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും പറഞ്ഞത്. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.

എല്ലാവർക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളൂവെന്നും അവർ പറഞ്ഞു. തന്റെ പത്തൊൻപതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നതും ഒന്നിച്ചതും. എന്നാൽ പിന്നീട് അദ്ദേഹം അച്ഛനെ കാണാൻ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ച് വരാതെ വന്നപ്പോഴാണ് താൻ അത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇപ്പോൾ ഓർക്കുമ്പോൾ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ടെന്നും അവർ പറഞ്ഞു. ഒരു പക്ഷേ താൻ കാത്തിരുന്നെങ്കിൽ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാമായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും അവർ പറഞ്ഞു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. തന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്.

അച്ഛന് അസുഖം വന്നപ്പോൾ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യൻ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവർ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ മീറ്റിംങ്ങിലാണ് പിന്നീട് കണ്ട് മുട്ടിയതെന്നും ചാർമ്മിള പറഞ്ഞു.

ഒരുകാലത്ത് ഏറെ ചർച്ചയായി മാറിയ ബന്ധമായിരുന്നു ബാബു ആന്റണി-ചാർമ്മിള. ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമായി ഇരുവരും ഇടം പിടിച്ചിരുന്നു. ചാർമ്മിളയുമായി പ്രണയത്തിലായിരുന്നില്ല താനെന്ന് പിൽക്കാലത്ത് ബാബു ആന്റണി വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും തെറ്റിദ്ധാരണ കാരണം ആ ബന്ധം തകർന്നുപോയെന്നുമായിരുന്നു നടൻ പറഞ്ഞത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top