Connect with us

പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും.. അതിനു മുൻപ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം; കുറിപ്പുമായി രാമസിംഹന്‍

Malayalam

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹന്‍ (അലി അക്ബര്‍) തന്റെ സിനിമ പ്രഖ്യാപിച്ചത്

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി ചിത്രമാണ് രാമസിംഹന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റർ പങ്കുവച്ച് രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും. പക്ഷെ നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കും. അതാണ് ശരിയുടെ വിജയമെന്ന് രാമസിംഹൻ കുറിക്കുന്നു.

“സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും, പക്ഷെ നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കും.അതാണ് ശരിയുടെ വിജയം, പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും.. അതിനു മുൻപ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം അത്രേയുള്ളൂ.. അത് കഴിഞ്ഞ് ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാർത്ഥ ഫലം…”, എന്നാണ് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചത്.

More in Malayalam

Trending

Recent

To Top