കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണ്, നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ… അതിന്റെ ക്ഷീണത്തിലാണ്; ആദ്യമായി ആരാധകരുടെ ചോദ്യങ്ങൾകൾക്ക് മറുപടിയുമായി ലക്ഷ്മി മേനോൻ
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണ്, നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ… അതിന്റെ ക്ഷീണത്തിലാണ്; ആദ്യമായി ആരാധകരുടെ ചോദ്യങ്ങൾകൾക്ക് മറുപടിയുമായി ലക്ഷ്മി മേനോൻ
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണ്, നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ… അതിന്റെ ക്ഷീണത്തിലാണ്; ആദ്യമായി ആരാധകരുടെ ചോദ്യങ്ങൾകൾക്ക് മറുപടിയുമായി ലക്ഷ്മി മേനോൻ
മിഥുന്‍ രമേഷിനേയും കുടുംബത്തെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. മിഥുന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോനും മകള്‍ തന്‍വിയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരാണ്. രസകരമായ റീല്‍സ് വീഡിയോയുമായി കുടുംബസമേതം ഇവരെത്താറുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയായി കഴിഞ്ഞ ദിവസം ആരാധകരുമായി ലക്ഷ്മിസംവദിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ക്യുആന്‍ഡ്എയിലൂടെയായാണ് ലക്ഷ്മി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കൊടുത്തത്. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്. എന്റെ മൂഡ് സ്വിംഗ്‌സ് എനിക്കിഷ്ടമല്ല. നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ. അതിന്റെ ക്ഷീണത്തിലാണ്. എന്തായാലും ന്നാ താന്‍ കേസ് കൊട് കാണാന്‍ പോവുമെന്നുമായിരുന്നു ലക്ഷ്മി മേനോന്‍ മറുപടിയേകിയത്.
ഡിപ്രഷനിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ടീനേജ് സമയത്ത് എന്തെങ്കിലും പേടിയുണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അമ്മയാണ് ധൈര്യം തന്നത്. അമ്മ അന്നും ഇന്നും ശക്തയാണ്. അമ്മയാണ് എന്റെ സ്‌ട്രോംഗ് പില്ലറെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.
ചേച്ചി വണ്ണം കുറക്ക്, നല്ല ഭംഗിയുണ്ടാവുമെന്ന് ഒരാള്‍ മെസ്സേജ് അയച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസം ലക്ഷ്മി പറഞ്ഞിരുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ട്. എന്റെ ശരീരത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഈ ശരീരം വെച്ച് ക്യാമറയ്ക്ക് മുന്നില്‍ വരുന്നതൊന്നും എനിക്കൊരു പ്രശ്‌നമായി തോന്നുന്നില്ല എന്നായിരുന്നു ലക്ഷ്മി വ്യക്തമാക്കിയത്.
പോസിറ്റീവായും നെഗറ്റീവായുമുള്ള കമന്റുകള്‍ വരാറുണ്ടെന്ന് ലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകള്‍ക്ക് അതേപോലെ തന്നെ പ്രതികരിക്കാറുണ്ട് ലക്ഷ്മി. മകള്‍ പ്രായപൂര്‍ത്തിയായ ചടങ്ങ് ആഘോഷിച്ചതിനെ വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായും ലക്ഷ്മി എത്തിയിരുന്നു.
മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ്...
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ്...