നൂറ്റാണ്ട് തെറ്റിയെത്തിയ വസന്തങ്ങൾക്ക് അനശ്വരയുടെ വസ്ത്രം കാണുമ്പോൾ മേല് ചൊറിയുന്നുണ്ടാകും…; ഉറച്ച നിലപാടും കിടിലം ലുക്കും ; അനശ്വരാ രാജന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
നൂറ്റാണ്ട് തെറ്റിയെത്തിയ വസന്തങ്ങൾക്ക് അനശ്വരയുടെ വസ്ത്രം കാണുമ്പോൾ മേല് ചൊറിയുന്നുണ്ടാകും…; ഉറച്ച നിലപാടും കിടിലം ലുക്കും ; അനശ്വരാ രാജന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
നൂറ്റാണ്ട് തെറ്റിയെത്തിയ വസന്തങ്ങൾക്ക് അനശ്വരയുടെ വസ്ത്രം കാണുമ്പോൾ മേല് ചൊറിയുന്നുണ്ടാകും…; ഉറച്ച നിലപാടും കിടിലം ലുക്കും ; അനശ്വരാ രാജന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര സിനിമയിലേക്ക് എത്തിയത്. എന്നാൽ പിന്നീടങ്ങോട്ട് കൈനിറയെ അവസരങ്ങൾ അനശ്വരയെ തേടിയെത്തി. ബാലതാരമായി എത്തിയെങ്കിലും ഇന്ന് മിടുക്കിയായ മുൻനിര നായികയാണ് അനശ്വര.
എല്ലാം കൊണ്ടും പുതു തലമുറയ്ക്ക് കിട്ടിയ മികച്ച നായികാ. ഈ ചെറുപ്രായത്തിൽ പോലും വ്യക്തമായ നിലപാടുകളും അത് വ്യക്തമായി പറയാനുള്ള ആർജ്ജവവും അനശ്വരയ്ക്ക് ഉണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര എത്തിയിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഗൗണാണ് താരത്തിന്റെ വേഷം. അതിൽ വെള്ളമുത്തുകൾ കൊണ്ട് അലങ്കരിച്ച കഴുത്തും പ്രത്യേക ഭംഗിയുണ്ട്.
മുടി പുറകിലേക്ക് കെട്ടിവച്ചിരിക്കുകയാണ്. കമ്മലും മോതിരവും മാത്രമാണ് അനശ്വര ആഭരണങ്ങളായി തെരഞ്ഞെടുക്കുന്നത്. കണ്ണിന്റെ മേക്കപ്പാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.
അനശ്വര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈക്ക്. ജോൺ എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രമായാണ് മൈക്കിൽ അനശ്വര എത്തുന്നത്. രഞ്ജിത്ത് സജീവ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മുടിയൊക്കെ വെട്ടി ഷോർട്ട് ഹെയർ ലുക്കിലാണ് മൈക്കിൽ അനശ്വരയെത്തുക.
എന്നാൽ., പതിവുപോലെ അനശ്വരയ്ക്ക് വിമർശനങ്ങളും എത്തിയിട്ടുണ്ട്. നൂറ്റാണ്ട് തെറ്റി എത്തിയ കുറെ വസന്തങ്ങളാണ് അനശ്വരയുടെ വസ്ത്രം കണ്ടു കുറ്റപ്പെടുത്തലുകളുമായി എത്തിയത്. എന്നാൽ അനശ്വരയ്ക്ക് ആ ഡ്രസ്സ് മാച്ച് ചെയ്യുന്നുണ്ട്, സംസാരിക്കുന്നതും പക്വതയോടെ ആണ് എന്നുള്ള കമെന്റികളും വരുന്നുണ്ട്.
ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിരുന്നു. സൂപ്പർ ശരണ്യയിലെ താരത്തിന്റെ വേഷം ഏറെ കൈയ്യടികൾ നേടുകയും ചെയ്തു.
അതുകൂടാതെ, തൃഷ നായികയായെത്തുന്ന തമിഴ് ചിത്രം റാങ്കിയിലും അനശ്വര പ്രധാനവേഷത്തിലെത്തുന്നുണ്ട്. യാത്രകളും അനശ്വരയ്ക്ക് ഏറെ ഇഷ്ടമാണ്. അടുത്തിടെ താരം ഒരു ഹിമാലയൻ യാത്രയും നടത്തിയിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...